ഏഴ് മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsഷൊർണൂർ: ഷൊർണൂർ സ്റ്റേഷൻ പരിധിയിലെ മൂന്ന് കേസുകൾ അടക്കം ഏഴ് മോഷണ കേസുകളിലെ പ്രതിയെ ചെറുതുരുത്തിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരകുണ്ട് ചെമ്മല ബഷീറാണ് (42) പിടിയിലായത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി വാടാനാംകുറുശ്ശി തൃപ്തി സൂപ്പർമാർക്കറ്റ്, കണയം തൃപ്പുറ്റക്കാവ് ക്ഷേത്രം, മഞ്ഞക്കാടുള്ള വീട് എന്നിവിടങ്ങളിൽ തുടർച്ചയായി നടന്ന മോഷണങ്ങളെ തുടർന്ന് ഷൊർണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, പരിസരപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ചെറുതുരുത്തി ഭാഗത്തുണ്ടെന്ന് ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ. ഹരീഷിെൻറ നേതൃത്വത്തിൽ എസ്.ഐ കെ.വി. വനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീനിവാസൻ, സ്പെഷൽ ബ്രാഞ്ചിലെ എ.എം. ഷാഹുൽഹമീദ്, സി.പി.ഒമാരായ വി.കെ. ഹരീഷ്കുമാർ, ആർ. മിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ബഷീർ കഴിഞ്ഞ ആഗസ്റ്റിലാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.