Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightനിർത്തലാക്കിയ...

നിർത്തലാക്കിയ പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണം; മാറ്റ്പ ഭാരവാഹികള്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നൽകി

text_fields
bookmark_border
നിർത്തലാക്കിയ പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണം; മാറ്റ്പ ഭാരവാഹികള്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നൽകി
cancel
camera_alt

നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാറ്റ്പ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ശ്രീ ആര്‍ എൻ സിംഗിനെ കാണുന്നു.

ഷൊർണൂർ: ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് വരെ വൈകുന്നേരം 5.45നും 6.45 നും ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എൻ സിങിനെ കണ്ട് നിവേദനം നല്‍കി.വിഷയത്തിൽ ഡിവിഷണൽ റെയില്‍വേ മാനേജർക്കും നിവേദനം നല്‍കിയിരുന്നു.

വൈകീട്ട് നാല് മണി മുതല്‍ മൂന്ന് മണിക്കൂറിലധികം മലബാറിലേക്ക് ഒരു ട്രെയിന്‍ പോലും ഇല്ലാത്തത് മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനറൽ മാനേജരെ അറിയിച്ചു.

മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ ഭാരവാഹികളായ കെ രഘുനാഥ്, അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന്, കെ.കെ റസ്സാഖ് ഹാജി തിരൂർ, എം ഫിറോസ് കോഴിക്കോട്, എ പ്രമോദ് കുമാര്‍ പന്നിയങ്കര, കെ ഷാജി കല്ലായി, രതീഷ് ചെറൂപ്പ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad News
News Summary - Discontinued passenger carriages should be reinstated; MATPA officials submitted a petition to the Railway General Manager
Next Story