ഷൊർണൂർ നഗരസഭ വൈസ് ചെയർമാനും സെക്രട്ടറിയും തമ്മിൽ തർക്കം
text_fieldsഷൊർണൂർ: പഴയ കെട്ടിടത്തിന് രണ്ട് നമ്പർ ഇട്ട് നൽകാത്തതിനെച്ചൊല്ലി നഗരസഭ വൈസ് ചെയർമാനും സെക്രട്ടറിയും തമ്മിൽ വാക്കുതർക്കം.
വൈസ് ചെയർമാൻ ശാരീരികമായി കൈയേറ്റം ചെയ്യുമെന്ന നിലയിലെത്തിയപ്പോൾ സെക്രട്ടറി പൊലീസിനെ വിളിച്ചു വരുത്തി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആരംഭിച്ച പ്രശ്നം രാത്രി എട്ടരയോടെയാണ് താൽക്കാലികമായി തീർപ്പിലെത്തിയത്.
മുണ്ടായയിൽ നിലവിലുള്ള പഴയ കെട്ടിടത്തിെൻറ ഇടയിൽ പുതിയൊരു ഭിത്തിയുണ്ടാക്കി രണ്ട് കെട്ടിട നമ്പർ നൽകണമെന്ന അപേക്ഷയെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്ന് നഗരസഭ സെക്രട്ടറി കെ. പ്രമോദ് പറഞ്ഞു.
നിയമപരമായി നഗരസഭ എൻജിനീയറുടെ റിപ്പോട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരത്തിൽ മറ്റൊരു കെട്ടിടനമ്പർ അനുവദിക്കാനാകൂ.
എന്നാൽ, ഉച്ചതിരിഞ്ഞ് സെക്രട്ടറിയുടെ കാബിനിൽ എത്തിയ വൈസ് ചെയർമാൻ നമ്പർ അനുവദിച്ചാൽ മാത്രമേ പോകൂവെന്ന് പറഞ്ഞ് ഘെരാവോ ആരംഭിച്ചു. സെക്രട്ടറി സ്ഥലം നേരിട്ട് പരിശോധിച്ചിട്ട് പറയാമെന്നറിയിച്ച് പുറത്തിറങ്ങിയപ്പോൾ വൈസ് ചെയർമാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടാണ് സെക്രട്ടറി പൊലീസിനെ വിളിച്ച് വരുത്തിയത്.
രാത്രി എട്ടരയോടെ നടന്ന ചർച്ചയിൽ നഗരസഭ എൻജിനീയറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നിയമപരമായി അനുവദിക്കുകയാണെങ്കിൽ നമ്പർ നൽകാമെന്ന് സെക്രട്ടറി അറിയച്ചതിെൻറ അടിസ്ഥാനത്തിലാണ് പ്രശ്നം അവസാനിച്ചത്.
സെക്രട്ടറി ജനദ്രോഹപരമായി പെരുമാറുന്നു –വൈസ് ചെയർമാൻ
ഷൊർണൂർ: നഗരസഭ സെക്രട്ടറി ജനദ്രോഹപരമായാണ് പെരുമാറുന്നതെന്ന് വൈസ് ചെയർമാൻ ആർ. സുനു കുറ്റപ്പെടുത്തി. മാസങ്ങൾക്കുമുമ്പേ പഴയ കെട്ടിടത്തിന് പുതിയ ചുമർകെട്ടി പുതിയ കെട്ടിടമെന്ന നിലയിൽ മറ്റൊരു നമ്പർ കൂടി അനുവദിക്കാൻ ഉടമസ്ഥൻ അപേക്ഷ നൽകിയിരുന്നു.
ഇതുസംബന്ധിച്ച് ഒരുനടപടിയും ഉദ്യോഗസ്ഥർ കൈക്കൊണ്ടില്ല. ഇതേ തുടർന്നാണ് സമരം നടത്തേണ്ടിവന്നത്. പുതിയ കെട്ടിട നമ്പർ അനുവദിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.