ഷൊർണൂരിൽ പരിസ്ഥിതിസ്നേഹികൾക്ക് സൗജന്യമായി തൈകൾ തെരഞ്ഞെടുത്ത് കൊണ്ടുപോകാം
text_fieldsഷൊർണൂർ: പരിസ്ഥിതിസ്നേഹികൾക്ക് ഇനി സൗജന്യമായി താൽപര്യമുള്ള തൈകൾ തെരഞ്ഞെടുത്തുകൊണ്ടുപോകാം. അവരവരുടെ കൈവശമുള്ള തൈകൾ ഇതിനായി സജ്ജമാക്കിയ വൃക്ഷോദ്യാനത്തിൽ മറ്റുള്ളവർക്ക് കൊണ്ടുപോകാനായി കൊണ്ടുവെക്കാം.
ഷൊർണൂർ റോട്ടറി ക്ലബും അടയ്ക്കാപുത്തൂർ സംസ്കൃതിയും ചേർന്നാണ് ഷൊർണൂർ, കുളപ്പുള്ളി, ചെറുതുരുത്തി എന്നിവിടങ്ങളിൽ ഇങ്ങനെയൊരു പ്രകൃതിസൗഹൃദ സംരംഭമൊരുക്കിയിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് രവികുമാർ ചേയിക്കൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻ വി. വിമല, വൈസ് ചെയർമാൻ ആർ. സുനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. പുഷ്പലത, ഗീത എബ്രഹാം, എം. ഉണ്ണികൃഷ്ണൻ, എൻ.പി. കൃഷ്ണകുമാർ, അഡ്വ. പ്രഭാശങ്കർ, എ.ആർ. കൃഷ്ണകുമാർ എന്നിവർ പെങ്കടുത്തു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തക സന്ധ്യയെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.