50 ലക്ഷം ചെലവിട്ട് നിർമിച്ച ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തി
text_fieldsഷൊർണൂർ: നഗരസഭ കാൽകോടി ചെലവഴിച്ച് നിർമിച്ച ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തിയായി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. കുളപ്പുള്ളി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ കഴിഞ്ഞ നഗരസഭ കൗൺസിലിന്റെ കാലത്ത് നിർമിച്ച സ്റ്റേഡിയമാണ് ഉപയോഗശൂന്യമായി സ്ഥലം മുടക്കിയായി നിലകൊള്ളുന്നത്.
സ്റ്റേഡിയം നിർമിക്കുന്നതിനുമുമ്പ് വിദഗ്ധാഭിപ്രായം തേടാതിരുന്നതാണ് വിനയായത്. ശരിയായ രീതിയിൽ നിർമിച്ചിരുന്നെങ്കിൽ വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവ കളിക്കാമായിരുന്നു. നിർമാണം പൂർത്തിയായി പരിസരവാസികൾ കളിക്കാനാരംഭിച്ചപ്പോഴാണ് ഉയരമില്ലാതെയാണ് മേൽക്കൂര പണിതിട്ടുള്ളതെന്ന് മനസ്സിലാവുന്നത്. ഇതോടെ തുടർപ്രവൃത്തികളൊന്നും നടത്താതെ നഗരസഭ സ്റ്റേഡിയത്തെ കൈയൊഴിയുകയായിരുന്നു.
കളിക്കാരും കളിപ്രേമികളും നഗരസഭയെ പലതവണ പ്രശ്നപരിഹാരത്തിന് സമീപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നഗരസഭയിൽ ഫണ്ടില്ലെന്ന് മാത്രമല്ല, അറ്റകുറ്റപ്പണി നടത്താനുള്ള കാലാവധിയാവാത്തതിനാൽ ഈ രീതിയിലും പദ്ധതിക്ക് ഫണ്ട് വിനിയോഗിക്കാനാവാത്ത തടസ്സവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.