ഷൊർണൂർ മണ്ഡലത്തിൽ സമഗ്ര വികസനം -പി.കെ. ശശി
text_fieldsകിഫ്ബി പദ്ധതികളിലൂടെ ഷൊർണൂരിൽ നിരവധി വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതിക്കായി 35 കോടി രൂപ ചെലവിൽ 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും ജലശുദ്ധീകരണശാലയുടെ പണി പൂർത്തീകരിച്ചു. 1,31,791 പേർക്ക് പ്രതിദിനം ജലവിതരണ ശേഷിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ പൂർണമായ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാകാൻ ജലവിതരണ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി കിഫ്ബി മുഖേന 19.67 കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കി. പ്രവൃത്തി അവസാനഘട്ടത്തിലാണ്.
വാണിയംകുളം-കോതകുർശ്ശി റോഡ് (20.56 കോടി), അടയ്ക്കാപുത്തൂർ-കല്ലുവഴി റോഡ് (16.20 കോടി) എന്നിവ പുരോഗമിക്കുന്ന പ്രവൃത്തികളാണ്.
ഇതിനുപുറമെ മികവിെൻറ കേന്ദ്രമാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിന് കിഫ്ബിയിൽനിന്ന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി അവസാനഘട്ടത്തിലാണ്.
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് 28.33 കോടി (കീഴൂർ റോഡ്-ചെർപ്പുളശ്ശേരി) ടെൻഡർ നടപടി കഴിഞ്ഞിട്ടുണ്ട്.
ശ്രീകൃഷ്ണപുരം-മുറിയങ്കണി-ചെത്തല്ലൂർ റോഡ് (4 5.33 കോടി), ചെർപ്പുളശ്ശേരി നഗര നവീകരണവും ബൈപാസും (43 കോടി) എന്നിവയുടെ എസ്റ്റിമേറ്റ് കിഫ്ബിയിലേക്ക് സമർപ്പിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.