കുഞ്ഞൻപിള്ളയെ കലാമണ്ഡലം പുരസ്കാരം തേടിയെത്തിയത് 105ാം വയസ്സിൽ
text_fieldsഷൊർണൂർ: 105ാം വയസ്സിൽ ആധികാരികമായി ഒരു അവാർഡ് നേടി പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഓട്ടന്തുള്ളൽ കലാകാരൻ താഴത്ത് ചാക്കാലയിൽ കുഞ്ഞൻപിള്ള. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവിൽ ഇരിക്കുമ്പോഴാണ് പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പയൂർ താഴത്ത് ചാക്കാലയിൽ കുഞ്ഞൻപിള്ളയെ കേരള കലാമണ്ഡലം ഏർപ്പെടുത്തിയ കെ.എസ്.
ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം തേടിയെത്തിയത്. തുള്ളൻ കഥകൾ ഹാസ്യരസം ഒട്ടും ചോരാതെ പാടിയുമാടിയും അരങ്ങിലെത്തിച്ച പ്രതിഭക്ക് കൂടുതൽ കരുത്ത് പകരുന്നതായി മാറി കലാമണ്ഡലം അവാർഡ്.
വൈക്കത്ത് കിഴക്കേപ്പുരക്കൽ വീട് ഗുരുകുലമാക്കി കുറിയന്നൂർ വേലുപ്പിള്ളയുടെ കീഴിലാണ് ഇദ്ദേഹം തുള്ളൽ അഭ്യസിച്ചത്.
കുഞ്ചൻ നമ്പ്യാരുടെ വരികളും വഞ്ചിപ്പാട്ടിെൻറ ഈണവും എന്നും കൂടെ കൊണ്ടുനടക്കുന്ന ഈ വലിയ കലാകാരനെ ഫോക്ലോർ അക്കാദമിയോ ലളിതകല അക്കാദമിയോ പോലും തിരിഞ്ഞുനോക്കിയില്ല. അവശകലാകാരന്മാർക്കുള്ള അപേക്ഷ നൽകിയിട്ടും ലഭിച്ചില്ല.
മൂത്ത മകൻ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ സനൂപിെൻറ ഒപ്പം വിശ്രമജീവിതത്തിലാണിപ്പോൾ കുഞ്ഞൻപിള്ള. കോവിഡ് മഹാമാരിയുടെ ഭീതി തെല്ലും ഏശാത്ത ഈ മഹാനായ കലാകാരൻ അധികൃതർ അനുവദിച്ചാൽ നേരിട്ടെത്തി അവാർഡ് സ്വീകരിക്കാനുള്ള തയാറെടുപ്പിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.