‘വായ്പ തിരിമറിയെക്കുറിച്ച വാർത്തകൾ ബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചന’
text_fieldsഷൊർണൂർ: ഷൊർണൂർ അർബൻ കോ-ഓപറേറ്റീവ് ബാങ്കിനെ ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ബാങ്ക് ചെയർമാൻ വാർത്തകുറിപ്പിൽ വ്യക്തമാക്കി. സഹകരണ മേഖലയെ പൊതുവെ തകർക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണിതെന്നും കുറിപ്പിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ ടൗണിലേതടക്കം ബാങ്കിന് ആറ് ബ്രാഞ്ചുകളുണ്ട്. 120 കോടി രൂപയുടെ നിക്ഷേപത്തിൽനിന്ന് 74 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 43 ലക്ഷം രൂപയുടെ അറ്റാദായം ഉണ്ട്.
ബാങ്കിന്റെ ഓഡിറ്റിലോ റിസർവ് ബാങ്ക് പരിശോധനയിലോ ഒരു ഇടപാടിലും ക്രമക്കേട് കണ്ടെത്തിയിട്ടില്ല. ഏതൊരു ധനകാര്യ സ്ഥാപനത്തിനുമെന്നത് പോലെ ബാങ്കിനും വായ്പ കുടിശ്ശികകളുണ്ട്.
ബാങ്ക് നൽകിയ എല്ലാ വായ്പകൾക്കും ഇരട്ടി മൂല്യമുള്ള വസ്തുവോ ജാമ്യവ്യവസ്ഥയോ പാലിച്ചിട്ടുണ്ട്. കുടിശികയുള്ളവരിൽ നിന്നും തുക ഈടാക്കാനുള്ള നടപടി ആരംഭിച്ചിട്ടുമുണ്ടെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.