പറഞ്ഞതും ചെയ്തതും - ഷൊർണൂർ മണ്ഡലം
text_fieldsപി.കെ. ശശി എം.എൽ.എ
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് (28.33 കോടി)
വാണിയംകുളം-കോതകുറുശ്ശി റോഡ് (20.56 കോടി)
അടക്കാപുത്തൂർ-കല്ലുവഴി റോഡ് (16.20 കോടി)
അമ്പലപ്പാറ-മേലൂർ കീഴൂർ റോഡ് (അഞ്ച് കോടി)
ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് ഹൈടെക് വത്കരണം (അഞ്ച് കോടി)
ചളവറ-ചേറമ്പറ്റക്കാവ് റോഡ് (4.50 കോടി)
കുളപ്പുള്ളി-എലിയപ്പറ്റ-മാമ്പറ്റപ്പടി റോഡ് (2.5 കോടി)
ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതി (35 കോടി)
ഗ്രാമീണ റോഡുകളുടെ നവീകരണം (1.30 കോടി)
ഷൊർണൂർ കെ.എസ്.ഇ.ബി റീജനൽ സ്റ്റോർ കെട്ടിടം (95 ലക്ഷം)
വാണിയംകുളം ഐ.ടി.ഐ കെട്ടിടം പൂർത്തീകരണം, ചുറ്റുമതിൽ, കിണർ നിർമാണം (90 ലക്ഷം)
വാണിയംകുളം-മാന്നനൂർ റോഡ് (50 ലക്ഷം)
വെള്ളിനേഴി-മുറിയങ്കണ്ണി റോഡ് (70 ലക്ഷം)
ചെർപ്പുളശ്ശേരി നഗര നവീകരണം, ബൈപാസ് നിർമാണം (43 കോടി), ശ്രീകൃഷ്ണപുരം-മുറിയങ്കണ്ണി-ചെത്തല്ലൂർ റോഡ് (45.39 കോടി) എന്നിവയുടെ നിർമാണം ഉടൻ
ഷൊർണൂർ വിജയൻ (ഡി.സി.സി സെക്രട്ടറി)
എം.എൽ.എ ആയി അഞ്ച് വർഷമിരുന്നിട്ട് തെരഞ്ഞെടുപ്പിെൻറ തലേദിവസം തിരക്കിട്ട് നടത്തുന്ന റോഡ് പ്രവൃത്തികളല്ല വികസനം.
മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും അടിസ്ഥാന സൗകര്യം പോലുമില്ലാതെ വലയുകയാണ്.
ഭാരതപ്പുഴയും തൂതപ്പുഴയും മണ്ഡലത്തിെൻറ അതിർത്തിയിലൂടെ ഒഴുകുന്നതായിട്ടും കുടിവെള്ള പ്രശ്നം പരിഹരിക്കാനോ കൃഷിക്കായുള്ള ജലസേചന സൗകര്യമൊരുക്കാനോ കഴിഞ്ഞില്ല.
ഷൊർണൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ കൊണ്ടുവരാനായില്ല. ഷൊർണൂർ-തൃശൂർ, കോഴിക്കോട്, പാലക്കാട്, ഗുരുവായൂർ യാത്രക്കാരെ മറന്നത് ശരിയായില്ല.
ഹൈടെക് സ്കൂളുകളെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന കാലത്ത് ഷൊർണൂർ മണ്ഡലത്തിലെ നഗരസഭയുടെ സ്കൂളുകളടക്കം ശോച്യാവസ്ഥയിലാണ്.
തീരദേശ റോഡെന്നത് സ്വപ്നമായി അവശേഷിക്കുന്നു.
കർഷകരെ സഹായിക്കുന്നതിന് വാണിയംകുളം ചന്തയടക്കം നവീകരിക്കാനുള്ള പദ്ധതികളുണ്ടായില്ല.
സ്ത്രീകൾക്ക് പ്രത്യേകമായി ഓരോ പ്രാദേശിക ഭരണ കേന്ദ്രങ്ങളിലെങ്കിലും ടോയ്ലറ്റുകൾ സ്ഥാപിക്കാൻ നടപടിയുണ്ടായില്ല.
ഷൊർണൂരിലെ പ്രധാന വ്യവസായങ്ങളായ ഇരുമ്പ്, കളിമൺപാത്ര നിർമാണ വ്യവസായങ്ങൾക്കായി ഒന്നും ചെയ്തില്ല.
ഐ.ടി മേഖലയിൽ ഉദ്യോഗാർഥികൾക്കുവേണ്ടി പൊതുമേഖലയിൽ സംരംഭങ്ങൾ ഒരുക്കിയില്ല.
ഭാരതപ്പുഴയെ സംരക്ഷിക്കുമെന്ന് പറഞ്ഞവർ പുഴയിൽ യന്ത്രങ്ങളും ലോറിയുമിറക്കി മണലൂറ്റി പകൽക്കൊള്ള നടത്തുകയാണ്.
പ്രകൃതിയെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് പാടം നികത്തിയും കുന്നിടിച്ചും പാറമടകൾക്ക് കൈയയച്ച് സഹായം ചെയ്തും പ്രകൃതിയെ ചൂഷണം ചെയ്ത് അഴിമതി നടത്തുകയാണ്.
വാണിയംകുളം മാന്നനൂരിലെ ഉരുക്ക് തടയണയുടെ അരികുഭിത്തി തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഒന്നും ചെയ്യാനായില്ല.
ഞങ്ങൾക്കും പറയാനുണ്ട്
റോഡുകളെല്ലാം യാത്ര യോഗ്യമല്ലാതെ കിടക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത്. താമസിക്കുന്ന വീടിെൻറ സമീപ പ്രദേശങ്ങളിലൊന്നും കുടിവെള്ള പ്രശ്നമില്ല. പന്നി, മയിൽ അടക്കമുള്ള വന്യജീവികൾ കൃഷിയടക്കമുള്ളവ നശിപ്പിക്കുന്നതിന് പരിഹാരമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
രജിത രവി, വീട്ടമ്മ തദ്ദേശ സ്ഥാപനങ്ങൾ, വായനശാലകൾ, സാംസ്കാരിക നിലയങ്ങൾ കേന്ദ്രീകരിച്ച് വിവിധ കലാപഠനങ്ങൾ അഭ്യസിപ്പിക്കാനും അഭ്യസിക്കാനുമുള്ള സംവിധാനമുണ്ടാകണം. നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ വാദ്യോപകരണങ്ങളും വേഷങ്ങളും ഒരുക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണം.
രാജഗോപാൽ കാറൽമണ്ണ (ഗായകൻ) കോവിഡ് പടർന്നുപിടിച്ചത് കാരണം ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് നീക്കിയിരുന്നവരൊക്കെ കഷ്ടപ്പാടിലാണ്. വിവാഹങ്ങളും പൊതുചടങ്ങുകളും ഇല്ലാതായതോടെ ഫോട്ടോഗ്രാഫർമാരുടെ കാര്യവും പ്രതിസന്ധിയിലാണ്. ഈ വിഭാഗങ്ങളിലുള്ളവരുടെ പുനരുജ്ജീവനത്തിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം.
തുളസീദാസ് (ഫോട്ടോഗ്രാഫർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.