തടയണയുടെ ഷട്ടർ മഴക്കാലത്ത് അടച്ചത് വിവാദമായി
text_fieldsഷൊർണൂർ: വേനലിൽ തുറന്നിട്ട തടയണയുടെ ഷട്ടറുകൾ മഴക്കാലത്ത് അടച്ചത് വിവാദമായി.
മഴക്കാലത്ത് പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നും പുഴ കരകവിഞ്ഞ് നഷ്ടങ്ങളുടെ തോത് കൂടുമെന്ന് പറഞ്ഞ് തുറന്നിട്ട ഷൊർണൂർ സ്ഥിരം തടയണയുടെ ഷട്ടറുകളാണ് അധികൃതർ പൂർണമായും അടച്ചത്.
ഇതോടെ മഴ ഒരു ദിവസം കനത്തപ്പോഴേക്കും ഭാരതപ്പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഉദ്ഘാടനത്തിന് ശേഷം കഴിഞ്ഞ രണ്ട് മഴക്കാലത്തും ഈ തടയണയുടെ ഷട്ടർ അടച്ചിരുന്നില്ല.
ഇത് പുഴ കരകവിയുന്നതിന് ആക്കം കൂട്ടുകയും ചളിയും മണലും മറ്റും അടിഞ്ഞുകൂടി തടയണയുടെ സംഭരണ ശേഷി കുറയുകയും ചെയ്തുവെന്ന് പറഞ്ഞാണ് കഴിഞ്ഞ വേനലിൽ അധികൃതർ തടയണയുടെ 21 ഷട്ടറുകൾ തുറന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.