മോഷ്ടിച്ച ബൈക്കുകളിലെത്തി മാല കവരുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ
text_fieldsഷൊർണൂർ: മോഷ്ടിച്ച ബൈക്കുകളിലെത്തി സ്വർണമാല പിടിച്ചുപറിക്കുന്ന സംഘത്തിലെ രണ്ടുപേർ ഷൊർണൂർ പൊലീസിന്‍റെ പിടിയിലായി.
മലപ്പുറം തൂത ആലിപ്പറമ്പ് വാഴേങ്കട താഴത്തേതിൽ മുബഷീർ (23), ചങ്ങരംകുളം പിടാവന്നൂർ കല്ലേലവളപ്പിൽ ശ്യാം പ്രകാശ് (24) എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ചയിലധികമായി ഇവർ ഷൊർണൂരിലും പരിസരപ്രദേശങ്ങളിലും കവർച്ച നടത്തുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് കയിലിയാട്ടുനിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനിയുടെ ഒരു പവൻ സ്വർണമാല പൊട്ടിച്ച് കടന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ ടെയ്ലറിങ് കടയിൽ ചെന്ന് കടയുടമയായ സ്ത്രീയുടെ കഴുത്തിൽനിന്ന് ഒരു പവൻ സ്വർണമാലയും ഒറ്റപ്പാലം കോതകുറുശ്ശിയിൽനിന്നും ഒന്നേകാൽ പവൻ വരുന്ന സ്വർണമാലയും വയനാട് പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഒരു ബൈക്കും മൂന്ന് മൊബൈലും ഇവർ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടത്തിയതായും സമ്മതിച്ചിട്ടുണ്ട്.
ഷൊർണൂർ എസ്.ഐ കെ.വി. വനിൽകുമാർ, എ.എസ്.ഐ കെ. മധുസൂദനൻ, സി.പി.ഒമാരായ കെ.വി. ജയദേവൻ, പി. അതുൽ, പ്രദീപ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.