നടക്കാവ് റെയിൽവേ മേൽപാലം മണ്ണ് പരിശോധന തുടങ്ങി
text_fieldsപാലക്കാട്: നടക്കാവ് റെയിൽവേ മേൽപാലത്തിനുള്ള തൂണുകൾ സ്ഥാപിക്കുന്നതിെൻറ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. നിർമാണ കമ്പനി തൂണുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധനയാണ് ആരംഭിച്ചത്. തൂണുകൾ സ്ഥാപിക്കുന്നതിന് മുമ്പായി ഈ ഭാഗത്തെ വൈദ്യുതി കമ്പികളും കുടിവെള്ള പൈപ്പുകളും മാറ്റിസ്ഥാപിക്കണം. ഇവയുടെ പ്രാരംഭ പണികളും ആരംഭിച്ചു.
ഡിസംബറിലാണ് പദ്ധതിയുടെ നിർമാേണാദ്ഘാടനം നടത്തിയത്. 2022 ജനുവരിയിൽ പാലം തുറന്നുകൊടുക്കാൻ കഴിയുമന്നാണ് പ്രതീക്ഷ. 2017 ഒക്ടോബറിൽ പാലത്തിന് തറക്കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകാത്തത് പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. പാലക്കാട് രണ്ട്, അകത്തേത്തറ വില്ലേജുകളിൽനിന്നായി 1.07 ഏക്കർ ഭൂമിയാണ് 35 പേരിൽനിന്നായി ഏറ്റെടുത്തത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെ റെയില്‍പാതക്ക് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പാലം നിര്‍മിക്കുന്നത്. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം.
പാലക്കാട്-- കോയമ്പത്തൂർ റെയിൽപാതയിൽ നിരവധി ട്രെയിനുകൾ കടന്നുപോകുന്ന ഇവിടെ ഭൂരിഭാഗം സമയവും ഗേറ്റ് അടച്ചിടേണ്ടിവരുന്നുണ്ട്. ഇതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. കുരുക്ക് ഒഴിവാക്കാൻ പതിറ്റാണ്ടുകളായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ് മേൽപാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.