ജയിലുകളിൽ ഉപയോഗശൂന്യമാകുന്നത് കോടികളുടെ ടെലിമെഡിസിൻ സ്റ്റുഡിയോയും സൗരോർജ പദ്ധതിയും
text_fieldsപാലക്കാട്: മിക്ക സേവനങ്ങളും സംവിധാനങ്ങളും സ്മാർട്ടായ കാലമാണ് ലോക്ഡൗൺ കാലം. കോടതിയടക്കം നീതിനിർവഹണ സംവിധാനങ്ങൾ വരെ ഒാൺലൈനായി. കോവിഡ് കാലത്ത് തടവുകാർക്കും സംസ്ഥാന സർക്കാറിനും ഉപയോഗപ്പെടേണ്ട ടെലിമെഡിസിൻ സ്റ്റുഡിയോകളും സൗരോർജ പ്ലാൻറുകളും ജയിലുകളിൽ പൊടിപിടിച്ചും തുരുമ്പുകയറിയും നശിക്കുകയാണ്. സിഡാക്കിെൻറ നേതൃത്വത്തിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ 15 ലക്ഷം വീതം ചെലവഴിച്ച് സ്ഥാപിച്ച രണ്ട് ടെലിമെഡിസിൻ സ്റ്റുഡിയോകളും പൊടിപിടിച്ച് കിടപ്പാണ്.
2012ൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കണ്ണൂരിൽ ടെലിമെഡിസിൻ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. വിരലിലെണ്ണാവുന്ന ദിവസങ്ങളൊഴികെ ഇൗ സ്റ്റുഡിയോ പ്രവർത്തിച്ചിട്ടില്ല. നിലവിൽ കണ്ണൂരിൽനിന്ന് രോഗികളെ കോഴിക്കോട് എത്തിക്കേണ്ട സ്ഥിതിയാണ്. വിയ്യൂരിൽ 2019ൽ ജയിലധികൃതർ മുൻകൈയെടുത്ത് സ്റ്റുഡിയോ സംവിധാനങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കിയിരുന്നു. എന്നാൽ, ഇക്കുറി സാേങ്കതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഡോക്ടർമാർ വിട്ടുനിന്നതോടെ അതും പാളി.
വിഡിയോ കോൺഫറൻസിങ് സംവിധാനത്തിെൻറ കാര്യവും ഇതുപോലെയാണ്. ലോക്ഡൗണിൽ ഉപയോഗപ്രദമാകേണ്ടിയിരുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനം തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ സജ്ജീകരിച്ചിരുന്നു.
എന്നാൽ, നിലവിൽ മൊബൈൽ സംവിധാനത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജയിലധികൃതർ. 2010ൽ 28 കോടി ചെലവിട്ടാണ് സംസ്ഥാനത്തെ ജയിലുകളിൽ 1062 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാൻറുകൾ ജയിൽ വകുപ്പ് സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ പ്രതിമാസം 70,000 യൂനിറ്റ് വൈദ്യുതിയാണ് സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിച്ചിരുന്നത്.
പദ്ധതിയുടെ മികവിന് 2015ൽ ഊർജസംരക്ഷണ അവാർഡും ലഭിച്ചു. എന്നാൽ, ബാറ്ററികൾ അടക്കം അറ്റകുറ്റപ്പണി നടത്താതായേതാടെ നിലവിൽ ഇൗ സംവിധാനം പലയിടത്തും നോക്കുകുത്തിയാണ്. ചെലവിട്ട സംഖ്യക്ക് പുറേമ സർക്കാറിന് വൈദ്യുത ബില്ലിനത്തിൽ ചെലവാകുന്നത് കോടികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.