ആദിവാസി മേഖലക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കും - പാലക്കാട് ജില്ല പൊലീസ് മേധാവി
text_fieldsപാലക്കാട്: ജില്ലയിലെ ആദിവാസി മേഖലയിലെ യുവതി യുവാക്കളെ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്. ജില്ല പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ. വിശ്വനാഥിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്.
പാലക്കാട് വലിയ ജില്ലയായതുകൊണ്ട് കൂടുതൽ ഉത്തരവാദിത്തവുമുണ്ട്. വിശദമായി പഠിച്ചശേഷമാണ് മുന്നോട്ടുപോവുക. ജനമൈത്രി പൊലീസടക്കം സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി പിന്നാക്കം നിൽക്കുന്ന ഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ ശ്രമിക്കും. വയനാട്ടിൽ ആദിവാസി ക്ഷേമത്തിനായി ജനമൈത്രി പൊലീസിന്റെ ഭാഗമായി കുറെ കാര്യങ്ങൾ ചെയ്യാനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
200 കുട്ടികൾക്ക് പരിശീലനം നൽകി. ഇതിൽ വലിയൊരുവിഭാഗത്തെ സർക്കാർ സർവിസിൽ എത്തിക്കാനായി. പാലക്കാടും സമാന പദ്ധതികൾ ആലോചിക്കാം. പൊലീസിന് ജനകീയമുഖം നൽകി മുന്നോട്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്നും ആനന്ദ് പറഞ്ഞു. 2016 ബാച്ചുകാരനായ ആനന്ദ് തമിഴ് ദിണ്ടിഗൽ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.