Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightപെരുന്നാൾ വിപണിയിൽ...

പെരുന്നാൾ വിപണിയിൽ പൊള്ളും വില

text_fields
bookmark_border
Eid al-Adha market,
cancel

ശ്രീ​കൃ​ഷ്ണ​പു​രം: പെ​രു​ന്നാ​ൾ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് വി​ല​യേ​റു​ന്നു. പ​ച്ച​മു​ള​ക്, നേ​ന്ത്ര​ക്കാ​യ, മ​ല്ലി​യി​ല, പു​തീ​ന, മു​രി​ങ്ങ​ക്കാ​യ, എ​ള​വ​ൻ എ​ന്നി​വ​ക്കാ​ണ് പ്ര​ധാ​ന​മാ​യും വി​ല​യേ​റി​യി​രി​ക്കു​ന്ന​ത്.​പ​ച്ച​മു​ള​ക് കി​ലോ​യ്ക്ക് 120ൽ ​നി​ന്ന് 145ലേ​ക്കും നേ​ന്ത്ര​ക്കാ​യ 40ൽ​നി​ന്ന് 60ലേ​ക്കും മ​ല്ലി​യി​ല 90ൽ​നി​ന്ന് 220ലേ​ക്കും പു​തീ​ന 60ൽ​നി​ന്ന് 180ലേ​ക്കും എ​ള​വ​ൻ 26ൽ​നി​ന്ന് 42ലേ​ക്കും വി​ല ഉ​യ​ർ​ന്നു.

പ​യ​ർ 65ൽ​നി​ന്ന് 85ലേ​ക്കും ബീ​ൻ​സ് 100ൽ​നി​ന്ന് 120ലേ​ക്കും വെ​ള്ള​രി 30ൽ​നി​ന്ന് 38ലേ​ക്കും, വെ​ണ്ട 35ൽ​നി​ന്ന് 60ലേ​ക്കും ചേ​ന 70ൽ​നി​ന്ന് 80ലേ​ക്കും ത​ക്കാ​ളി 48ൽ​നി​ന്ന് 70ലേ​ക്കും എ​ത്തി. ക​യ്പ, മ​ത്ത​ൻ എ​ന്നി​വ​ക്ക് വ​ലി​യ മാ​റ്റ​മി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക്ക് ഇ​നി​യും വി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ര​ണ്ടു മാ​സം മു​മ്പ് വെ​ള്ള​ത്തി​ന്റെ കു​റ​വ് മൂ​ലം വി​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക വി​പ​ണി​ക​ൾ പ​ച്ച​ക്ക​റി​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​ത്. ഇ​പ്പോ​ൾ മ​ഴ​ക്കെ​ടു​തി​യു​ടെ പേ​രി​ലാ​ണ് വി​ല​വ​ർ​ധ​ന.

ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല ചെ​റി​യ രീ​തി​യി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പെ​രു​ന്നാ​ൾ ദി​നം ആ​കു​മ്പോ​ഴേ​ക്കും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ വി​ല​യി​രു​ത്ത​ൽ. 160 രൂ​പ വ​രെ ഒ​രു കി​ലോ ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല വ​ർ​ധി​ച്ചി​ട​ത്ത് ഇ​പ്പോ​ൾ 150 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. വി​പ​ണി​യി​ൽ ല​ഭ്യ​ത കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ഏ​പ്രി​ലി​ൽ ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ത്തി​യ ആ​ട്, പോ​ത്ത് ഇ​റ​ച്ചി വി​ല അ​തേ​നി​ല​യി​ൽ തു​ട​രു​ക​യാ​ണ്.

600 രൂ​പ​യു​ണ്ടാ​യി​രു​ന്ന ആ​ട്ടി​റ​ച്ചി 750 മു​ത​ൽ 800 രൂ​പ വ​രെ​യും 320 രൂ​പ​യു​ണ്ടാ​യി​രു​ന്ന പോ​ത്തി​റ​ച്ചി 350 വ​രെ​യു​മാ​ണ് വി​ല ഉ​യ​ർ​ത്തി​യ​ത്. പ​ല​ച​ര​ക്കു​വി​പ​ണി​യി​ൽ ഏ​ലം, കു​രു​മു​ള​ക് എ​ന്നി​വ​ക്കാ​ണ് വ​ൻ വി​ല​ക്ക​യ​റ്റം. ഏ​ലം കി​ലോ​ക്ക് 300 വ​രെ​യും കു​രു​മു​ള​ക് 150 വ​രെ​യും വി​ല​യേ​റി.​ശ​ർ​ക്ക​ര, ബി​രി​യാ​ണി അ​രി എ​ന്നി​വ​ക്ക് കി​ലോ​ക്ക് അ​ഞ്ച് രൂ​പ വ​രെ വി​ല​യേ​റി​യി​ട്ടു​ണ്ട്. വെ​ളി​ച്ചെ​ണ്ണ​ക്കും ചെ​റി​യ രീ​തി​യി​ൽ വി​ല​യേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-Adha market
News Summary - Eid al-Adha market
Next Story