തോട്ടരയിലെ മോഷണം പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ തോട്ടരയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവ് നടത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി സിദ്ദീഖിനെയുമായാണ് (40) തെളിവെടുപ്പ് നടത്തിയത്. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷിെൻറ നേതൃത്വത്തിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു കേസിൽ വയനാട് കൽപറ്റ പൊലീസിെൻറ പിടിയിലായ സിദ്ദീഖിനെ ചോദ്യം ചെയ്തതോടെയാണ് കരിമ്പുഴയിലെ മോഷണവും തെളിഞ്ഞത്. അന്തർ സംസ്ഥാന മോഷണസംഘത്തിലെ കണ്ണിയായ സിദ്ദീഖ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൂട്ടുപ്രതിയായ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി ഷൺമുഖൻ ഒളിവിലാണ്. 2021 ഫെബുവരി 12ന് തോട്ടര പാല് സൊസൈറ്റിക്ക് സമീപം ശ്രീലകം സുഭാഷിെൻറ വീട്ടിലാണ് മോഷണം നടന്നത്. ആറര പവന് സ്വര്‍ണാഭരണവും 25,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. മോഷണത്തിെൻറ രണ്ട് ദിവസം മുമ്പാണ് സുഭാഷും കുടുംബവും പൊമ്പറയിലെ തറവാട്ടുവീട്ടിലേക്ക് പോയത്. പിറ്റേന്ന് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയുടെ അലമാര തകര്‍ത്താണ് ആഭരണവും പണവും കവര്‍ന്നത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കോഴിക്കോട്ടുള്ള സ്വർണം വിറ്റ കടയിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഒന്നേകാൽ പവൻ സ്വർണം ഇവിടെനിന്ന് കണ്ടെടുത്തു. ബാക്കി സ്വർണം കൂട്ടുപ്രതിയായ ഷൻമുഖെൻറ െകെയിലാണെന്ന് മൊഴി നൽകിയിട്ടുണ്ട്. സി.ഐ കെ.എം. ബിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, സുജിത്ത്, ഹോംഗാർഡ് രാമകൃഷ്ണൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.