ആയുർവേദ ആശ്രമത്തിൽ എക്‌സൈസ് പരിശോധന
text_fieldsശ്രീകൃഷ്ണപുരം: വെള്ളിനേഴി കുളക്കാട് പൂന്തോട്ടം ആയുർവേദാശ്രമത്തിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. കഞ്ചാവ് കലർത്തിയ മരുന്നുകൾ വിൽപന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് വിഭാഗവും, ഇന്റലിജൻസ് ബ്യൂറോയും പരിശോധന നടത്തിയത്. ചില മരുന്നുകൾ പിടിച്ചെടുത്തു. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് കണ്ടെത്തിയത്. കേരളത്തിൽ ഇവ ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ എം.എം നാസർ പറഞ്ഞു.
മരുന്നുകൾ പരിശോധനക്കയക്കുമെന്നും ഫലം വരുന്നതോടെ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ മധ്യപ്രദേശിൽ നിന്നാണ് ആശ്രമത്തിലെത്തിച്ചത്.
ഡോ. പി.എം.എസ് രവീന്ദ്രനാഥിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുർവേദശ്രമം. കാൻസർ പോലുള്ള വിവിധ രോഗങ്ങൾക്ക് വേദനസംഹാരിയായി നൽകുന്ന മരുന്നുകളാണിവയെന്നും, കഞ്ചാവിന്റെ ഒരംശവും ഇതിൽ ഇല്ലെന്നും ഡോ. രവീന്ദ്രനാഥ് പറഞ്ഞു. നിയമം അനുശാസിക്കുന്ന മരുന്നുകളാണ് ഇവ. രാജ്യവ്യാപകമായി ഇത്തരം മരുന്നുകൾ നിർമിക്കാൻ ആയുഷ് വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.