അഞ്ജലിക്ക് സ്നേഹ ഭവനമൊരുക്കി എൻ.എസ്.എസ്
text_fieldsശ്രീകൃഷ്ണപുരം: തലചായ്ക്കാൻ ഒരിടമില്ലാതെ ദുരിതമനുഭവിച്ച അഞ്ജലി കൃഷ്ണയും കുടുംബവും ഇനി എൻ.എസ്.എസിെൻറ സ്നേഹ ഭവനിൽ രാപാർക്കും. ജില്ല ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീമിെൻറ നേതൃത്വത്തിലാണ് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർ ലീഡർ അഞ്ജലി കൃഷ്ണക്ക് സ്നേഹ വീടൊരുക്കിയത്.
അർഹരായ വിദ്യാർഥികളെ കണ്ടെത്തി വീട് നൽകുന്ന പദ്ധതിയിൽ ഇത്തവണ ജില്ല എൻ.എസ്.എസ് തങ്ങളിൽ ഒരാളായ കടമ്പൂർ സ്കൂളിലെ വളൻറയർ ലീഡറെ തന്നെ പരിഗണിക്കുകയായിരുന്നു. സ്വന്തമായി സ്ഥലം പോലുമില്ലാതെ വാടകവീട്ടിലായിരുന്നു അഞ്ജലി കൃഷ്ണയും കുടുംബവും താമസിച്ചിരുന്നത്.
600 സ്ക്വയർ ഫീറ്റിൽ 7.5 ലക്ഷം രൂപ െചലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസിെൻറ നേതൃത്വത്തില് മൂന്നാമത്തെ സ്നേഹ വീടാണ് അഞ്ജലി കൃഷ്ണക്ക് വേണ്ടി നിർമിച്ചത്.
ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റുകളിലെ വളൻറിയർമാർ സ്ക്രാപ് ചലഞ്ചിലൂടെയാണ് വീട് നിർമാണത്തിന് തുക കണ്ടെത്തിയത്. വീടിെൻറ താക്കോൽദാനം എൻ.എസ്.എസ് സ്റ്റേറ്റ് കോഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിച്ചു.
സോളി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റീജനൽ കോഓഡിനേറ്റർ പി.ഡി. സുഗതൻ, ജില്ല കോഓഡിനേറ്റർ ഡോ. എൻ. രാജേഷ്, പി.എ.സി അംഗങ്ങളായ കെ.എച്ച്. ഫഹദ്, ഷാജി താഴത്തുവീട്, അമൽരാജ് മോഹൻ, എ.എം. മുകുന്ദൻ, വി.ടി. ജയകൃഷ്ണൻ, ഡോ. സലീന വർഗീസ്, പ്രവീൺ ശശിധരൻ, ടി.പി. പ്രഭാകരൻ, എ.വി. മിഥുൻ രാജ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.