മുണ്ടൂർ–തൂത നാലുവരി പാത പ്രവൃത്തി: അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന്
text_fieldsശ്രീകൃഷ്ണപുരം: മുണ്ടൂർ-തൂത സംസ്ഥാനപാത നാലുവരിയാക്കുന്നതിെൻറ ഭാഗമായി നടക്കുന്ന പ്രവൃത്തികളിൽ ആക്ഷേപങ്ങൾക്ക് അറുതിയില്ല. പാതക്കിരുവശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അഴുക്കുചാൽ നിർമാണമാണ് വീണ്ടും പരാതിയിൽ കലാശിച്ചത്. അശാസ്ത്രീയമായ രീതിയിലാണ് അഴുക്കുചാൽ നിർമാണം നടക്കുന്നതെന്നതാണ് ആരോപണം.
പാതയുടെ നിർമാണം ആരംഭിച്ചത് മുതൽ ആരോപണങ്ങളുടെ പെരുമഴയാണ്. സ്വകാര്യവ്യക്തികൾ ൈകയേറിയ സ്ഥലം സർവേയിലൂടെ കണ്ടെത്തി തിരിച്ചുപിടിച്ച നടപടി മുതൽ ആരോപണങ്ങൾ അഴുക്കുചാൽ ചാൽ വരെ എത്തി നിൽക്കുന്നു. പല ആളുകളുടെയും ൈകയേറ്റ ഭൂമി പിടിച്ചെടുത്തപ്പോൾ ചില പ്രദേശങ്ങളിൽ രാഷ്ട്രീയ പിൻബലമുള്ളവരുടെ ഭൂമി പിടിച്ചെടുക്കാതെയാണ് നിർമാണം നടക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ തീർത്തും അശാസ്ത്രീയമായാണ് പാതക്ക് ഇരുവശങ്ങളിലുംഅഴുക്കുചാൽ നിർമാണം നടക്കുന്നതെന്ന ആക്ഷേപം ഉയർത്തിയത് പാതയോരങ്ങളിലുള്ള കുടുംബങ്ങളാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ചാൽ നിർമാണത്തിനായി വീടുകളുടെ മുൻ വശങ്ങളിൽ വലിയ കുഴികൾ കീറിയത്. ഇതുമൂലം പാതയിൽനിന്ന് വീടുകളിലേക്ക് കയറാനും ഇറങ്ങാനും ഏറെ പ്രയാസം അനുഭവിക്കുന്നു. പാതയിൽ കോങ്ങാട്, കടമ്പഴിപ്പുറം, പുഞ്ചപ്പാടം എസ്റ്റേറ്റിന് പരിസരം, മംഗലാംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലുള്ള പാതയോരത്തെ കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
പുഞ്ചപ്പാടം എസ്റ്റേറ്റിന് സമീപത്തുള്ള കുടുംബങ്ങൾ വലിയ ഏണിെവച്ചാണ് വീടുകളിലേക്ക് കയറിയിറങ്ങുന്നത്. വൃദ്ധരും രോഗികളും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നു. പല പ്രദേശങ്ങളിലും വീടിെൻറ തറ നിരപ്പിൽനിന്ന് 10 മുതൽ 15 അടിയോളം താഴ്ചയിലാണ് അഴുക്കുചാൽ നിർമിച്ചിരിക്കുന്നത്. നിലവിൽ അഴുക്കുചാൽ നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നത്. അഴുക്കുചാൽ നിർമിക്കാൻ മണ്ണെടുത്ത് ചാൽ കീറിയാൽ വളരെയധികം സമയമെടുത്താണ് അടുത്ത ഘട്ടം പണി ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.