നഗരസഭ കൗൺസിലറെ ആക്രമിച്ച് തട്ടിയെടുത്ത കാർ കണ്ടെത്തി
text_fieldsശ്രീകൃഷ്ണപുരം: തിരുവാഴിയോട് കനാൽ പാലത്തിനു സമീപത്തുനിന്ന് തിരൂരങ്ങാടി നഗരസഭയിലെ കൗൺസിലറെയും സുഹൃത്തുക്കളെയും ആക്രമിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. തിരൂരങ്ങാടി നഗരസഭയിലെ സി.പി.എം കൗൺസിലറായ ചെമ്മാട് ചുക്കാൻ മേലോട്ടിൽ മുഹമ്മദാലിയുടെ (സി.എം അലി) ഉടമസ്ഥതയിലുള്ള ടി.എൻ 06 യു 7635 നമ്പർ മാരുതി ബ്രെസ്സ കാറാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
ഒറ്റപ്പാലം മായന്നൂർ റോഡിൽ കേരള ഫോറസ്റ്റ് െഡവലപ്മെൻറ് കോർപറേഷെൻറ അക്കേഷ്യ പ്ലാേൻറഷനിൽ ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെടുത്തത്. കാർ ശ്രദ്ധയിൽപ്പെട്ട പാേൻറഷനിലെ വാച്ച്മാൻ പഴയന്നൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പഴയന്നൂർ പൊലീസ് അറിയിച്ചതനുസരിച്ച് ശ്രീകൃഷ്ണപുരം പൊലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ പല സ്ഥലങ്ങളും അക്രമികൾ കുത്തിക്കീറി പരിശോധിച്ചിട്ടുണ്ട്. അക്രമികൾ കാറിൽ പണം തിരയുകയായിരുന്നെന്ന് സംശയിക്കുന്നതായി ശ്രീകൃഷ്ണപുരം സി.ഐ പറഞ്ഞു. കാറിൽനിന്ന് നഷ്ടപ്പെട്ട മൂന്ന് ഫോണുകളിൽ ഒരു ഐ ഫോണും കണ്ടുകിട്ടി. വഴിയിൽ ഉപേക്ഷിച്ച ഫോൺ അടക്കാപുത്തൂർ കല്ലുവഴി റോഡിൽ വെച്ച് വഴിയാത്രക്കാരനാണ് ലഭിച്ചത്.
ചെന്നൈയിൽ ഹോട്ടൽ, ബേക്കറി ബിസിനസ് നടത്തുന്ന മുഹമ്മദാലിയും സുഹൃത്തുക്കളായ തിരൂരങ്ങാടി ചെമ്മാട് സ്വദേശികളായ കരിപ്പറമ്പത്ത് വീട്ടിൽ നിസാർ, ചെമ്മലപാറ വീട്ടിൽ യഹിയാസ് എന്നിവരും തിങ്കളാഴ്ച രാത്രി ചെന്നൈയിൽനിന്ന് തിരൂരങ്ങാടിയിലേക്ക് യാത്ര തിരിച്ചു. യാത്രക്കിടെ ചൊവ്വാഴ്ച രാവിലെ 6.30നാണ് അക്രമിസംഘം യാത്രക്കാരെ മർദിച്ച് തിരുവാഴിയോട് വെച്ച് കാർ തട്ടിയെടുത്തത്. ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്ത കാറും ഫോണും കോടതിയിൽ ഹാജരാക്കും.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറയും മണ്ണാർക്കാട് ഡിവൈ.എസ്.പി ഇ. സുനിൽ കുമാറിെൻറയും മേൽനോട്ടത്തിൽ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷിനാണ് അന്വേഷണ ചുമതല. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി കാർ പരിശോധിച്ചു. സമാന സംഭവവുമായോ ചില പ്രത്യേക കേസുകളുമായോ ബന്ധപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ പൊലീസിെൻറ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.