Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightകടമ്പഴിപ്പുറത്ത്...

കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റു

text_fields
bookmark_border
scooter
cancel
camera_alt

അക്രമണത്തിന് ഇരയായവർ സഞ്ചരിച്ച സ്കൂട്ടർ

ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​മ്പ​ഴി​പ്പു​റം ബാ​ർ ജ​ങ്ഷ​നി​ൽ വേ​ങ്ങ​ശ്ശേ​രി റോ​ഡി​ൽ​വെ​ച്ച് ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. ഇ​ലി​യ​കോ​ട്ടി​ൽ ന​രി​യം​പാ​ടം പ്ര​സാ​ദ് (35), സു​ഹൃ​ത്ത്‌ കു​ള​ക്കാ​ട്ടു​കു​റി​ശ്ശി ക​ണ്ട​ത്തി​ൽ ടോ​ണി (38) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 3.30ന് ​ക​ട​മ്പ​ഴി​പ്പു​റം വെ​ട്ടേ​ക്ക​ര റോ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​ള​ക്കാ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി പൂ​വ​ത്തും​കു​ഴി​യി​ൽ സ്റ്റെ​നോ​യു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രു സം​ഘം ആ​ളു​ക​ൾ വ​ന്ന് വാ​തി​ലി​ൽ മു​ട്ടു​ക​യും വാ​തി​ൽ തു​റ​ക്കാ​താ​യ​പ്പോ​ൾ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്റ്റെ​നോ ബ​ന്ധു​വാ​യ ടോ​ണി​യോ​ടും സു​ഹൃ​ത്ത് പ്ര​സാ​ദി​നോ​ടും വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ സ്റ്റെ​നോ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ മൂ​വ​രും പു​ല​ർ​ച്ച വാ​തി​ലി​ൽ മു​ട്ടി​യ സം​ഘ​ത്തെ അ​ന്വേ​ഷി​ച്ച് സ്കൂ​ട്ട​റി​ൽ പു​റ​പ്പെ​ട്ടു. ബാ​ർ ജ​ങ്ഷ​നി​ൽ നി​ന്നി​രു​ന്ന അ​ക്ര​മി​സം​ഘം ഇ​വ​രെ​ക്ക​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൈ​ക​ളി​ലും കാ​ലി​ലും വെ​ട്ടേ​റ്റ ടോ​ണി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ടോ​ണി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്ര​സാ​ദ് പാ​ല​ക്കാ​ട്‌ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്റ്റെ​നോ വെ​ട്ടേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പ്ര​സാ​ദി​ന്റെ ര​ണ്ടാം വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ക്ര​മി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി ശ്രീ​കൃ​ഷ്ണ​പു​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഷ​ഹീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPalakkad NewsAttack
News Summary - Two people were injured in the attack
Next Story