പാലക്കാട് ജില്ലയിലെ വിജയച്ചിരി 99.69%
text_fieldsപാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് 99. 69 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ 99.72 ശതമാനത്തിൽനിന്ന് നേരിക കുറവ്. ആകെ പരീക്ഷ എഴുതിയ 39,661 പേരിൽ 39,539 പേർ ഉപരിപഠന യോഗ്യത നേടി. പരീക്ഷ എഴുതിയ 20020 ആൺകുട്ടികളിൽ 19934 പേരും 19641 പെൺകുട്ടികളിൽ 19605 പേരും വിജയികളായി-99.69 ശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 4265 കുട്ടികളാണ്. 1229 ആൺകുട്ടികളും 4265 പെൺകുട്ടികളും. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 342 ആൺകുട്ടികളും 945 പെൺകുട്ടികളുമടക്കം 1287 പേർ ഫുൾ എ പ്ലസും പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 460 ആൺകുട്ടികളും 1245 പെൺകുട്ടികളുമടക്കം 1705 പേരും മണ്ണാർക്കാട് 427 ആൺകുട്ടികളും 846 പെൺകുട്ടികളുമടക്കം 1273 പേരും മുഴുവൻ എ പ്ലസ് നേടിയവരിൽപ്പെടുന്നു.
ഒറ്റപ്പാലം മുമ്പിൽ
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയാണ് ഉന്നത പഠനത്തിന് അർഹത നേടിയവരിൽ മുമ്പിലുള്ളത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 6409 ആൺകുട്ടികളും 6075 പെൺകുട്ടികളുമടക്കം 12,484 പേർ പരീക്ഷക്കിരുന്നപ്പോൾ ആൺകുട്ടികളിൽ 12,446 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇതിൽ 6381 ആൺകുട്ടികളും 6065 പെൺകുട്ടികളും പെടുന്നു. 99.7 ശതമാനം വിജയം.
പാലക്കാട് വിദ്യഭ്യാസ ജില്ലയിൽ 9091 ആൺകുട്ടികളും 9035 പെൺകുട്ടികളുമടക്കം 18126 പേർ പരീക്ഷക്കിരുന്നപ്പോൾ 18065 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 99.66 ശതമാനം. ഇവരിൽ 9050 പേർ ആൺകുട്ടികളും 9015 പേർ പെൺകുട്ടികളുമായിരുന്നു-99.66 ശതമാനം. മണ്ണാർക്കാട് 4520 ആൺകുട്ടികളും 4531 പെൺകുട്ടികളുമടക്കം 9051 പേർ പരീക്ഷക്കിരുന്നപ്പോൾ 9028 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 99.69 ശതമാനം വിജയം. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ജനറൽ വിഭാഗത്തിൽ 1230 പേരും എസ്.സി- 908, എസ്.ടി. 499, ഒ.ബി.സി -6344, ഒ.ഇ.സി- 47 അടക്കം 99.75 ശതമാനം ഉന്നത വിദ്യഭ്യാസത്തിന് അർഹരായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ജനറൽ വിഭാഗത്തിൽ 851 പേർ യോഗ്യത നേടിയപ്പോൾ എസ്.സി. വിഭാഗത്തിൽ നിന്ന് 1573 പേരും എസ്.ടി വിഭാഗം- 17, ഒ.ബി.സി-9964, ഒ.ഇ.സി-41 അടക്കം 99.7 ശതമാനം പേരാണ് യോഗ്യത നേടിയത്. പാലക്കാട്ട് ജനറൽ വിഭാഗത്തിൽനിന്ന് 1465, എസ്.സി -3142, എസ്.ടി -290 , ഒ.ബി.സി, ഒ.ഇ.സി എന്നിവയിൽനിന്ന് യഥാക്രമം 13018, 150 അടക്കം 99.66 ശതമാനം പേരും യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.