സംസ്ഥാന എം.ഇ.എസ് ഫുട്ബാൾ: ചാത്തമംഗലം ജേതാക്കൾ
text_fieldsപട്ടാമ്പി: രണ്ട് ദിവസങ്ങളിലായി പട്ടാമ്പി എം.ഇ.എസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന സംസ്ഥാന എം.ഇ.എസ് ഫുട്ബാൾ ടൂർണമെന്റിന് സമാപനം. ആൺകുട്ടികളുടെ അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ ചാത്തമംഗലം എം.ഇ.എസ് ജേതാക്കളായപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരൂർ എം.ഇ.എസ് ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
അണ്ടർ 19 വിഭാഗത്തിൽ പട്ടാമ്പി എം.ഇ.എസാണ് ഫസ്റ്റ് റണ്ണേഴ്സ് അപ്. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ തിരൂർ എം.ഇ.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ചാത്തമംഗലം എം.ഇ.എസും ഫസ്റ്റ് റണ്ണേഴ്സ് അപ് ട്രോഫി നേടി. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ പട്ടാമ്പി എം.ഇ.എസും കുറ്റിപ്പുറം എം.ഇ.എസും അണ്ടർ 19 വിഭാഗത്തിൽ പാവങ്ങാട് എം.ഇ.എസും തിരൂർ എം.ഇ.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ പട്ടാമ്പി എം.ഇ.എസും മൂന്നാമതെത്തി.
മുൻ ഇന്ത്യൻ ഗോൾകീപ്പറും കേരള ഫുട്ബാൾ അസോസിയേഷൻ ടെക്നികൽ ആൻഡ് കോച്ചിങ് ചെയർമാനുമായ വിക്ടർ മഞ്ഞില, മുൻ ഇന്ത്യൻതാരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി വിജയികൾക്ക് ട്രോഫികൾ നൽകി.
ചടങ്ങിൽ എം.ഇ.എസ് സി.ബി.എസ്.ഇ എജുക്കേഷൻ ബോർഡ് ചെയർമാൻ ഡോ. കെ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് എജുക്കേഷൻ ബോർഡ് ഡയറക്ടർ വി.ടി. ബാലകൃഷ്ണൻ, എം.ഇ.എസ് ഇൻറർനാഷനൽ സ്കൂൾ സെക്രട്ടറി എ. അബ്ദുൽ ഗഫൂർ, വൈസ് ചെയർമാൻ പി. കുഞ്ഞലി, ട്രഷറർ പി.എം.എ. റഷീദ്, സീനിയർ പ്രിൻസിപ്പൽ ആശാബൈജു, പ്രിൻസിപ്പൽ പി. ശ്രീലേഖ, യൂനിറ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.