പ്രതിസന്ധികളില്‍ തളരാതെ ഹരിത നേടിയത് ഒന്നാം റാങ്ക്
text_fieldsകൂറ്റനാട്: ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഹരിത നേടിയ ഒന്നാം റാങ്കിന് തിളക്കമേറെ.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാർഥിനി കറുകപുത്തൂര്‍ ചാഴിയാട്ടിരി സ്വദേശി ഹരിതക്ക് പറയാനുള്ളത് നിശ്ചയ ദാര്ഢ്യത്തിെൻറയും ആത്മ വിശ്വാസത്തിെൻറയും കഥയാണ്.
ചാഴിയാട്ടിരി ചെറുപാറ മഠത്തില്‍ ഹരിദാസെൻറയും പ്രസന്നയുടെയും ഏക മകളാണ് ഹരിത. കണ്ണിനു കാഴ്ച മങ്ങിയതോടുകൂടി അച്ഛനായ ഹരിദാസനില്‍നിന്ന് വീടിെൻറ പ്രാരാബ്ധം അമ്മ പ്രസന്നക്ക് ഏറ്റെടുക്കേണ്ടി വന്നു.
വീട്ടിലെ പരിമിതിക്കുള്ളില്‍നിന്ന് തന്നെ മിന്നുന്ന വിജയം കൈ വരിച്ച ഈ മിടുക്കിയെ തേടിയെത്തിയത് നിരവധി അനുമോദനങ്ങളാണ്. വിജയ വാര്‍ത്ത അറിഞ്ഞപ്പോള്‍ സി.പി.എം തൃത്താല ഏരിയ സെക്രട്ടറി പി.എന്‍. മോഹനന് ഹരിതയെ വീട്ടിലെത്തി അനുമോദിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. രാമന് കുട്ടി, കെ. ജനാർദനന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി. പ്രഭാകരന്, ടി.ആര്. കിഷോര്‍, ഡി.വൈ.എഫ്.ഐ കറുകപുത്തൂര്‍ മേഖല സെക്രട്ടറി പ്രേംലാല്‍, ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ ഖാദര്‍, ബൂത്ത് സെക്രട്ടറി സെയ്തലവി, വാര്‍ഡ് അംഗം ജമീല എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.