തെരുവുനായ് ശല്യം: അധികൃതർ ഇടപെടണം
text_fieldsപാലക്കാട്: മനുഷ്യജീവന് ഭീഷണിയായി മാറിയ തെരുവുനായ് ശല്യം ഇല്ലായ്മ ചെയ്യുന്നതിന് അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി അഷ്റഫലി വല്ലപ്പുഴ ആവശ്യപ്പെട്ടു.
ഐ.എൻ.എൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അസീസ് പരുത്തിപ്ര അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി പി.വി. ബഷീർ, മമ്മിക്കുട്ടി, മുസ്തഫ പുതുനഗരം, റഫീഖ് അലനല്ലൂർ, കെ. കമറുദ്ദീൻ, ഷാജഹാൻ പാലക്കാട്, സി.പി. നൗഫൽ എന്നിവർ സംസാരിച്ചു.
പാലക്കാട്: നഗരത്തിലെ തെരുവുനായ് ശല്യം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് എന്‍.സി.പി പാലക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കബീര്‍ വെണ്ണക്കര, ബൈജു, അബ്ദുര്‍റഹ്മാന്‍, സുഹറ, വള്ളിയമ്മ, നാസര്‍, റാഫി, നടരാജന്, സുബ്രഹ്മണ്യന്, സുലൈമാന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.