ചുട്ടെടുത്ത മണ്ണിനേക്കാൾ ബലം; ഇത് ചിന്നമ്മു
text_fieldsകൊല്ലങ്കോട്: കുലത്തൊഴിലാണ്, നന്നായി അറിയുന്ന തൊഴിലും ഇതാണ്. ചിന്നമ്മു തുടരുന്നതിനിടെ വാക്കുകൾ ഇടറി. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിച്ച് പോകാൻ 65കാരിയായ ചിന്നമ്മുവിന് ഇപ്പോഴും ആശ്രയം മൺപാത്ര നിർമാണമാണ്. വിശ്രമം ആവരുതോ എന്ന് ചോദിക്കുന്നവരോട് ആശ്രയമില്ലാതെ ജീവിക്കണമെന്ന് പറയുേമ്പാൾ ചുെട്ടടുത്ത മണ്ണിനെക്കാൾ കരുത്തുണ്ട് വാക്കുകൾക്കെന്ന് തോന്നും.
കൊല്ലങ്കോട് താണിപ്പറമ്പിലാണ് 65 പിന്നിട്ട ചിന്നമ്മുവും ഭർത്താവ് ചാമുക്കുട്ടിയും കഴിയുന്നത്. മുമ്പ് മൺപാത്രങ്ങൾ നിർമിച്ച് തലച്ചുമടായി വിൽപന നടത്തിയിരുന്നു. ഇടച്ചിറ, നെന്മേനി, കൊങ്ങൻ ചത്തി, എലവഞ്ചേരി, വടവന്നൂർ, മുതലമട തുടങ്ങിയ പ്രദേശങ്ങളിൽ വരെ ഇവർ നിർമിച്ച പാത്രങ്ങൾ വീടുകളിൽ കരുത്തുകാട്ടിയിരിപ്പുണ്ട്. കോവിഡ് കാലത്ത് തൊഴിലിന് മങ്ങലേറ്റെങ്കിലും വീട്ടിൽ മൺപാത്രങ്ങൾ നിർമിക്കുന്നത് തുടരുകയാണ് ഇരുവരും. ആവശ്യക്കാരും ധാരാളം.
കുടുംബം നോക്കാൻ മക്കളുണ്ടെങ്കിലും സ്വന്തം അധ്വാനത്തിൽ ജീവിക്കണമെന്ന തീരുമാനമാണ് ശാരീരിക അവശതകളെയും രോഗത്തെയും വകവെക്കാതെ മൺപാത്ര നിർമാണം തുടരുന്നതിന് പിന്നിൽ. അമ്മിണി, തങ്കമ്മ, മണി കുമാരി തുടങ്ങിയ ചിന്നമ്മുവിെൻറ ബന്ധുക്കളായ അയൽപക്കത്തെ അമ്മമാരും ഇപ്പോഴും മൺപാത്ര നിർമാണത്തിലും വിൽപനയിലും സജീവമാണ്. ലോക്ഡൗൺ മൂലം പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിലും ഒരു ദിവസം 10 -15 മൺപാത്രങ്ങളെങ്കിലും നിർമിക്കുമെന്ന് ചിന്നമ്മു പറയുന്നു. ചിന്നമ്മുവിനൊപ്പം ചായ്പ്പിലെ മൺപാത്രങ്ങളും കോവിഡൊഴിഞ്ഞ നല്ല നാളെകളെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.