കൊടുവായൂരിന് കൂട്ടായ്മയുടെ വിജയം
text_fieldsകൊടുവായൂർ: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള രണ്ടാംസ്ഥാനം നേടിയ കൊടുവായൂർ പഞ്ചായത്തിനിത് കൂട്ടായ്മയുടെ വിജയം. 2022-‘23 സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്തിന് ലഭിച്ച വികസന ഫണ്ട് പൂർണമായും ചെലവഴിക്കുകയും നികുതി 100 ശതമാനം പിരിച്ചെടുക്കുകയും ചെയ്തു. ഹരിതകർമ സേന പ്രവർത്തനം പൂർണ നിലയിലാക്കി. നിരവധി വ്യവസായ സംരംഭങ്ങൾ തുടങ്ങാനായി. ഉൽപാദന മേഖല, വനിത-ശിശു മേഖലയിൽ ചെലവഴിച്ച തുക എന്നിവ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് മുന്നിട്ട് നില്ക്കുന്നു.
പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റെടുത്തശേഷം ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന അഞ്ചാമത്തെ അവാർഡ് ആണിത്. 2020-‘21 വർഷത്തെ മഹാത്മാ പുരസ്കാരം, മികച്ച ഫയൽ നീക്കത്തിലൂടെ പൊതുജനങ്ങൾക്ക് സേവനം വേഗത്തിൽ നൽകിയതിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം, തുടർന്നുള്ള കാലയളവിൽ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം, 2022 ലെ ജില്ലയിലെ മികച്ച ലൈബ്രറിക്ക് ലഭിക്കുന്ന ടി.കെ. രാമചന്ദ്രൻ മാസ്റ്റർ പുരസ്കാരം എന്നിവയും ഇക്കാലയളവിൽ ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.