വേനൽ കടുത്തു; പാലക്കാട് നഗരത്തിൽ കുടിവെള്ളം കിട്ടാക്കനി
text_fieldsപാലക്കാട്: വേനൽ കടുത്തതോടെ നഗരത്തിൽ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷം. മേപറമ്പ്, പറക്കുന്നും, വെണ്ണക്കര, അമ്പലക്കാട് എന്നിവിടങ്ങളിലെ 500 ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത്.
ജല അതോറിറ്റിക്കാണ് നഗരത്തിലെ കുടിവെള്ളം വിതരണത്തിന്റെ ചുമതല. മലമ്പുഴ അണക്കെട്ടിൽ യഥേഷ്ടം ജലമുണ്ടായിട്ടും അവ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിലെ വീഴ്ചയാണ് ദിവസ്സങ്ങളായി കുടിവെള്ളം പോലുമില്ലാത്ത അവസ്ഥക്ക് കാരണം.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പലപ്പോഴും നോക്കുകുത്തിയാവുകയാണ്. മലമ്പുഴ ഡാമിൽ നിന്ന് നഗരത്തിലെ മുത്താൻതറ, കൽമണ്ഡപം എന്നിവിടങ്ങളിലെ ടാങ്കുകളിൽ വെള്ളമെത്തിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്.
കുടിവെള്ളം രൂക്ഷമായതോടെ ചിലയിടത്ത് കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. കാഴ്ചപറമ്പ്, തിരുനെല്ലായ എന്നിവിടങ്ങളിലെ പമ്പ് ഹൗസിൽ താൽക്കാലിക ക്രമീകരണം നടത്തിയാൽ പ്രതിസന്ധി പരിഹരിക്കാമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.