Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേ​ന​ൽ മ​ഴ​യും...

വേ​ന​ൽ മ​ഴ​യും കാ​റ്റും; വ്യാ​പ​ക നാ​ശം

text_fields
bookmark_border
വേ​ന​ൽ മ​ഴ​യും കാ​റ്റും; വ്യാ​പ​ക നാ​ശം
cancel
camera_alt

വേ​ന​ൽ മ​ഴ​യി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് ത​ക​ർ​ന്ന

പ​രു​ത്തി​പ്പു​ള്ളി നെ​ട്ടി​യോ​ട് കു​ള​ങ്ങ​ര​പ്പ​റ​മ്പ് ത​ങ്ക​പ്പ​ന്റെ വീ​ട്

കോ​ട്ടാ​യി: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പെ​യ്ത ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യും കാ​റ്റും കോ​ട്ടാ​യി, മാ​ത്തൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക നാ​ശം​വി​ത​ച്ചു. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലും വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ലും വീ​ണ് നാ​ശ​ന​ഷ്ടം വ്യാ​പ​ക​മാ​ണ്. മാ​ത്തൂ​ർ പൊ​ടി​ക്കു​ള​ങ്ങ​ര പി.​വി. പ​ങ്ക​ജാ​ക്ഷ​ൻ മാ​സ്റ്റ​റ്റു​ടെ വീ​ടി​ന് സ​മീ​പ​ത്തെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. തേ​ക്ക് മ​രം മു​റി​ഞ്ഞു​വീ​ണു. ശ​ക്ത​മാ​യ ഇ​ടി​യി​ൽ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റി​ലെ ആ​ൾ​മ​റ​യും തൂ​ണും വി​ണ്ടു​കീ​റി. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നി​ല​ച്ച വൈ​ദ്യു​തി വി​ത​ര​ണം ബു​ധ​നാ​ഴ്ച ഉ​ച്ച വ​രെ​യും പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ല്ല.

കോ​ട്ടാ​യി മേ​ഖ​ല​യി​ൽ പു​ളി​നെ​ല്ലി, കൂ​ത്ത​ല​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​രം വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി മേ​ഖ​ല​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് പ​റ്റി. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ പ​രു​ത്തി​പ്പു​ള്ളി നെ​ട്ടി​യോ​ട് കു​ള​ങ്ങ​ര​പ്പ​റ​മ്പ് ഊ​രം​കോ​ട്ടു​ക​ളം ത​ങ്ക​പ്പ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ഓ​ടി​ട്ട വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer rainwinddestruction
News Summary - Summer rain and wind; Widespread destruction
Next Story