കോടതി നിർദേശിച്ചിട്ടും സപ്ലൈകോ നെല്ലുവില നൽകിയില്ല; കേസ് ഇന്ന് പരിഗണിക്കും
text_fieldsപാലക്കാട്: ഒരു മാസത്തിനകം നെല്ലുവില കൊടുത്ത് റിപ്പോർട്ട് നൽകാൻ സെപ്റ്റംബർ 28ന് ഹൈകോടതി നൽകിയ നിർദേശം സപ്ലൈകോ പാലിച്ചില്ല. ഹൈകോടതി നൽകിയ സമയപരിധി വെള്ളിയാഴ്ച സമാപിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും എടുത്തെങ്കിലും ചൊവ്വാഴ്ചത്തേക്ക് മാറ്റി. കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിലെ കർഷകനും കർഷക സംരക്ഷണ സമിതി ജില്ല വൈസ് ചെയർമാനുമായ കെ. ശിവാനന്ദൻ സപ്ലൈകോയെ എതിർകക്ഷിയാക്കിയാണ് ഹരജി നൽകിയത്.
സമാന സ്വഭാവമുള്ള മറ്റു ഹരജികളും ഇതിനൊപ്പം പരിഗണിച്ചിരുന്നു. വീണ്ടും കേസ് പരിഗണിക്കുമ്പോൾ നെല്ലുവില വിതരണത്തിന് എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് ഹൈകോടതി സപ്ലൈകോ അഭിഭാഷകനോടും സർക്കാർ പ്ലീഡറോടും ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ ഒരുകൂട്ടം കർഷകർ നെല്ലിന് താങ്ങുവില നൽകി സംഭരിക്കനാവശ്യമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപച്ചതിനെ തുടർന്നാണ് 2001 മുതൽ സഹകരണ സംഘങ്ങൾ മുഖേന നെല്ലുസംഭരണം ആരംഭിച്ചത്. എന്നാൽ, പദ്ധതി നടത്തിപ്പിലും വീഴ്ചയും ചില അനാരോഗ്യ പ്രവണതകളും കാരണം സംഭരണം 2003ൽ സപ്ലൈകോയെ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.