യുവാവിനെ ആക്രമിച്ച് ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ഷൊർണൂർ: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിലായി. ബുധനാഴ്ച ഉച്ചക്ക് 12ന് കുളപ്പുള്ളി ഗവ. പ്രസിന് സമീപം നിൽക്കുകയായിരുന്ന കുളപ്പുള്ളി സ്വദേശി തോണിക്കടവിൽ അനസ് മോൻ (29) എന്നയാളിൽനിന്ന് 9630 രൂപയും മൊബൈൽ ഫോണും കവർന്നെന്നാണ് കേസ്. പൊലീസ് ആണെന്ന് പറഞ്ഞാണ് പ്രതികൾ പണം പിടിച്ചെടുത്തത്.
ഗണേശഗിരി കൊഴിപള്ളി അബ്ദുൽ സലീം (54), ചെറുതുരുത്തി വട്ടപ്പറമ്പിൽ മുഹമ്മദ് ഷാഹുൽ (25), പനമണ്ണ അമ്പലവട്ടം ചീനിക്കപ്പള്ളിയാലിൽ രാജീവ്(27) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച പണവും ഫോണും പ്രതികളിൽനിന്ന് കണ്ടെടുത്തു. രാജീവ് മുമ്പും സമാന കേസുകളിൽപെട്ട് കാപ്പ നടപടികൾ നേരിട്ട പ്രതിയാണ്. ഷാഹുൽ ഹമീദ് ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ട ലിസ്റ്റിൽ ഉൾപെട്ടയാളാണ്.
ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാറിന്റെ നിർദേശാനുസരണം ഷൊർണൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡേവിഡ്, സേതുമാധവൻ, എസ്.സി.പി.ഒമാരായ ആർ. രവി, കെ. നിഷാദ്, എസ്.സി.പി.ഒ. റിയാസ്, സൈബർ സെൽ സേനാംഗം റാലു, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ ഇഗ്നേഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.