നീന്തൽ പരിശീലനം നടത്തി തച്ചനാട്ടുകരയിലെ കുട്ടികൾ
text_fieldsതച്ചനാട്ടുകര: ചുട്ടുപൊള്ളുന്ന ഇത്തവണത്തെ അവധിക്കാലം മുറിയംകണ്ണിപ്പുഴയിലെ കുളിർവെള്ളത്തിൽ അവിസ്മരണയീയമാക്കിയിരിക്കുകയാണ് തച്ചനാട്ടുകരയിലെ കുട്ടികൾ. തച്ചനാട്ടുകര ഗ്രാമപഞ്ചായത്താണ് അവധിക്കാലം സാർഥകമാക്കാൻ അവസരമൊരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം മാസ്റ്ററാണ് നീന്തൽ പരിശീലനത്തിന് ചുക്കാൻപിടിക്കുന്നത്. 15 വർഷമായി മുറിയംകണ്ണിപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിവർഫ്രൻഡ്സ് സ്വിമ്മിങ് ക്ലബ് പ്രവർത്തകരാണ് പദ്ധതി മുന്നാട്ടുകൊണ്ടുപോകുന്നത്. എൽ.പി, യു.പി വിഭാഗം വിദ്യാർഥികൾക്കായാണ് പരിശീലനം. നാസർ കൂരി, അസീസ് കൂരി, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ.കെ. ഷംസുദ്ദീൻ, ഇ.കെ. റഷീദ്, ബാബു, അഷറഫ് ചിലമ്പുകാടൻ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പരിശീലനം പൂർത്തീകരിച്ചവർക്ക് ശനിയാഴ്ച നടക്കുന്ന സമാപനചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.