ലോക് ഡൗണിൽ ഭക്ഷണവുമായി 'ടീം തച്ചമ്പാറ'
text_fieldsതച്ചമ്പാറ: ലോക് ഡൗണിൽ സമൂഹസേവനത്തിൽ സജീവമാവുകയാണ് ടീം തച്ചമ്പാറ കൂട്ടായ്മ. ലോക്ഡൗണിൽ ഭക്ഷണശാലകളടക്കം അടഞ്ഞതോടെ ദുരിതത്തിലായ വാഹന യാത്രക്കാർക്ക് ദിവസവും ഉച്ചക്കും രാത്രിയിലും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നു.
ഉച്ചക്ക് 200 പൊതിച്ചോറും രാത്രി ചപ്പാത്തിയുമാണ് നൽകുന്നത്. ദിവസവും ഉച്ചസമയത്ത് തച്ചമ്പാറ മുകൾ ജങ്ഷനിലും രാത്രി സമയത്ത് തച്ചമ്പാറ താഴെ ജങ്ഷനിലുമാണ് ഭക്ഷണം നൽകുന്നത്. യാത്രക്കാർക്ക് ഇത് വളരെ ഏറെ ആശ്വാസം നൽകുന്നു. ലോക്ഡൗൺ പൂർണമായും മാറുന്നതുവരെ പദ്ധതി തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.