രാജിവെച്ചെന്ന് അഭ്യൂഹം; തള്ളി തച്ചമ്പാറ പഞ്ചായത്തംഗം
text_fieldsതച്ചമ്പാറ: രാജിവാർത്ത സമൂഹമാധ്യമങ്ങളിൽ പരക്കുന്നതിനിടെ നിഷേധിച്ച് തച്ചമ്പാറ ഗ്രാമപഞ്ചായത്തംഗം. മാട്ടം വാർഡിൽനിന്ന് സി.പി.എം സ്വതന്ത്രനായി മത്സരിച്ച പി.പി. ഷഫീഖാണ് തന്റേതെന്ന പേരിൽ പരക്കുന്ന രാജിക്കത്ത് തള്ളി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഷഫീക്കിന്റെ പേരിൽ പ്രദേശത്തെ മാധ്യമ പ്രവർത്തകരടക്കമുള്ളവർക്ക് രാജിക്കത്ത് ഇ-മെയിലിൽ അയച്ചുനൽകിയിരുന്നു.
വാർഡ്തലത്തിലെ പ്രയാസങ്ങൾ പാർട്ടി നേതൃത്വത്തെ നേരിട്ട് ധരിപ്പിച്ചിരുന്നു. രാജിയെപ്പറ്റി താൻ ആലോചിച്ചിട്ടില്ല. പ്രചരിക്കുന്ന രാജിക്കത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും പി.പി. ഷഫീക്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജനപ്രതിനിധി രാജിക്കത്ത് രേഖാമൂലം പ്രത്യേകം നിഷ്കർഷിക്കുന്ന ഫോറത്തിൽ നേരിട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്.രജിസ്ട്രേഡ് കത്തായും രാജി സമർപ്പിക്കാനാവും. ഔദ്യേഗികമായി രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.