മംഗലം ഡാമിലെ സാഹസികോദ്യാനം സന്ദർശകർക്ക് തുറന്നു
text_fieldsമംഗലംഡാം: മംഗലംഡാമിലെ സാഹസികോദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തു. കെ.ഡി. പ്രസേനൻ എം.എൽ.എ റൈഡിൽ കയറി ഉദ്ഘാടനം നിർവഹിച്ചു. ജലാശയത്തിന് സമീപമുള്ള കുന്നിൻ ചെരുവിലാണ് സാഹസികോദ്യാനം സ്ഥാപിച്ചിട്ടുള്ളത്. 12 വയസ്സിൽ താഴെയുള്ളവർക്കും മുതിർന്നവർക്കും വ്യത്യസ്ത ഉദ്യാനങ്ങളാണ് ഉള്ളത്. കുട്ടികളുടെ ഉദ്യാനത്തിൽ അഞ്ച് ടാസ്കുകളും മുതിർന്നവരുടെ ഉദ്യാനത്തിൽ 10 ടാസ്കുകളുമുണ്ട്. കുട്ടികൾക്ക് 50, മുതിർന്നവർക്ക് 100 എന്നിങ്ങനെയാണ് ഫീസ്.
വണ്ടാഴി പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. രമേഷ്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ പി.എച്ച്. സെയ്താലി, കിഴക്കഞ്ചേരി വൈസ് പ്രസിഡൻറ് വി. രാധാകൃഷ്ണൻ, വണ്ടാഴി സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഷക്കീർ, വാർഡ് അംഗം എസ്. ഷാനവാസ്, ജലസേചന വകുപ്പ് ഡി.ഡി. അനിൽകുമാർ, വിനോദ സഞ്ചാര വകുപ്പ് ഡി.ഡി.വി. അനിൽകുമാർ, ഡി.ടി.പി.സി. സെക്രട്ടറി സിൽബെർട്ട് ജോസ്, ജലസേചന വകുപ്പ് എ.ഇ.ടി.വി. സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.