വെള്ളിമൂങ്ങകളെ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി
text_fieldsകരിപ്പോടിൽ കണ്ടെത്തിയ വെള്ളിമൂങ്ങ
പുതുനഗരം: മൂന്ന് വെള്ളിമൂങ്ങകളെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി. അവശനിലയിൽ കണ്ടെത്തിയ മൂന്ന് വെള്ളിമൂങ്ങകളെ കരിപ്പോട്ടുനിന്ന് വന്യജീവി സംരക്ഷകർ കണ്ടെത്തി കൊല്ലങ്കോട് വനംവകുപ്പ് ഓഫിസിലെത്തിച്ചു.
കരിപ്പോട് ജങ്ഷന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സഹ്യാദ്രി നേചർ ക്ലബ് സെക്രട്ടറി രതീഷ് കരിപ്പോട് വെള്ളിമൂങ്ങകളെ കണ്ടെത്തിയത്. എലി, പെരുച്ചാഴി തുടങ്ങിയ ക്ഷുദ്ര ജീവികളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന വെള്ളി മൂങ്ങകൾ അവശനിലയിലായിരുന്നു.
വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫിസർ എസ്. ഗുരുവായൂരപ്പനും സംഘവും പരിശോധിച്ചു. പറക്കാൻ പ്രയാസപ്പെട്ട വെള്ളി മൂങ്ങകളെ സുരക്ഷിതമായി പിടികൂടി കൊല്ലങ്കോട് വനം റേഞ്ച് ഓഫിസർ രാധാകൃഷണന് കൈമാറി. പക്ഷികളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കി അവയുടെ ആവാസ മേഖലയിൽ വിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.