കനാൽ വൃത്തിയാക്കി; ജലം കാത്ത് കർഷകർ
text_fieldsമാത്തൂർ: രണ്ടാം വിള നെൽകൃഷി രക്ഷപ്പെടുത്താൻ മലമ്പുഴ കനാലിൽ വെള്ളം തുറന്നു വിടാനായി മെയിൻ കനാൽ വൃത്തിയാക്കിയതോടെ കനാൽ ജലം ഉടനെത്തുമെന്ന പ്രതീക്ഷയിൽ കർഷകർ. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, മാത്തൂർ, കുത്തനൂർ മേഖലയിലെ കർഷകരാണ് രണ്ടാം വിള നടീൽ കഴിഞ്ഞ് മലമ്പുഴ കനാൽ ജലവും പ്രതീക്ഷിച്ചിരിക്കുന്നത്. മെയിൻ കനാൽ ശുചീകരിച്ചെങ്കിലും പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്ന കാഡ കനാലുകളും കൈ കനാലുകളും വൃത്തിയാക്കാത്തതിനാൽ, മെയിൻ കനാലിൽ വെള്ളം എത്തിയാലും കൈ കനാലുകൾ വൃത്തിയാക്കാത്തതിനാൽ പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്.
രണ്ടാംവിള നടീൽ കഴിഞ്ഞ് വെള്ളമില്ലാത്തതിനാൽ ഉണക്കു ഭീഷണിയിലാണ്. കാഡ കൈ കനാലുകൾ കൂടി വൃത്തിയാക്കി പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.