തെങ്ങും വൈദ്യുതി ലൈനും കുളത്തിലേക്ക് പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsപെരുങ്ങോട്ടുകുറിശ്ശി: കുളത്തിൽ കുളിക്കുകയായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ തെങ്ങാണ് കുളത്തിലേക്ക് പതിച്ചത്. ഈസമയം നിരവധി പേർ കുളത്തിൽ ഉണ്ടായിരുന്നെങ്കിലും ലൈനിലെ വൈദ്യുതി നിലച്ചത് ഭാഗ്യമായി. പരുത്തിപ്പുള്ളി, പെരുവല, മഞ്ഞപ്പാംകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ പൂത്തിരിക്കാവ് അമ്പലത്തിന് സമീപം ഉരുട്ടൻ കുളത്തിന് കുറുകെയാണ് തെങ്ങ് വീണത്.
ബുധനാഴ്ച വൈകുന്നേരം 6.15നാണ് സംഭവം നാലു വൈദ്യുതി പോസ്റ്റുകളും ഗിരവധി ലൈൻ കമ്പികളും തകർന്നു. തല നാരിക്കാണ് വൻ അപകടം ഒഴിവായത്. സംഭവമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കേരളകുമാരി, കെ.എസ്.ഇ.ബി അസി. എൻജിനീയർ, സ്വപ്ന, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.