ഭർതൃവീട്ടിൽ യുവതിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി രക്ഷിതാക്കൾ
text_fieldsനെന്മാറ: ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട യുവതിയുടെ മരണത്തിനുത്തരവാദികൾ ഭർത്താവും വീട്ടുകാരുമെന്ന ആരോപണവുമായി രക്ഷിതാക്കൾ. അയിലൂർ നായ്ക്കർപാടം സ്വദേശിനി സന്ധ്യയെ (23) കഴിഞ്ഞ തിരുവോണ ദിവസമാണ് തിരുവില്വാമലയിലെ ഭർതൃവീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സന്ധ്യയുടെ രക്ഷിതാക്കളും ബന്ധുക്കളും പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് സന്ധ്യയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. നായ്ക്കർപാടം ചന്ദ്രൻ-ചന്ദ്രിക ദമ്പതികളുടെ മകളാണ് സന്ധ്യ. ഭർത്താവ് രഘുനാഥും മാതാവും സന്ധ്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു.
സ്ത്രീധനത്തെ ചൊല്ലിയും പണമാവശ്യപ്പെട്ടും മകളെ ഉപദ്രവിച്ചിരുന്നുവെന്നും പറയുന്നു. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി കാണിച്ച് പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. നെന്മാറ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണമാവപ്പെട്ട് പഴയന്നൂർ പോലീസ് സ്റ്റേഷനുമുന്നിൽ സന്ധ്യയുടെ രക്ഷിതാക്കളും ബന്ധുക്കളും സത്യഗ്രഹം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.