കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുഖശ്രീ മാറുന്നു; രൂപരേഖയായി
text_fieldsകാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാന വികസനത്തിന് മാസ്റ്റർ പ്ലാൻ ഒരുങ്ങി. പ്രമുഖ സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ 100 കോടി രൂപയുടെ പദ്ധതിയാണ് അണിയറയിലുള്ളത്. സംസ്ഥാനത്ത് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഡാം പശ്ചാത്തലമാക്കി ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക് ഈസ്റ്റേൺ ടൂറിസം കോർപറേഷൻ 100 കോടി രൂപയുടെ പദ്ധതി തയാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കും. വാട്ടർ തീം പാർക്ക്, അക്വേറിയം എന്നിവ ഉൾപ്പെടെ ബഹുമുഖ വികസന പദ്ധതികളാണ് ടൂറിസം മാസ്റ്റർ പ്ലാനിലുള്ളത്. ഈ നിർദേശം സർക്കാർ അംഗീകരിച്ചാൽ സ്വകാര്യ കമ്പനിക്ക് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിന്റെ ഒരു വിഹിതം സർക്കാർ സ്വകാര്യ കമ്പനിക്ക് നൽകേണ്ടി വരും. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഡാം കേന്ദ്രീകൃത ടൂറിസം വികസനത്തിന് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ്തല ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്വകാര്യ കമ്പനി കാഞ്ഞിരപ്പുഴ ഉദ്യാന വികസനത്തിന് വിശദ രൂപരേഖ സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.