Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനറൽ കോച്ച്​ ഉടനില്ല

ജനറൽ കോച്ച്​ ഉടനില്ല

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്​: പാ​ല​ക്കാ​ട്​ ഡി​വി​ഷ​നി​ൽ മെ​യി​ൽ എ​ക്സ്പ്ര​സ്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചെ​ന്ന്​ ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ത്രി​ലോ​ക് കോ​ത്താ​രി. ജ​ന​റ​ൽ കോ​ച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ല. െട്ര​യി​നു​ക​ൾ പ​ല​തും 70 - 80 ശ​ത​മാ​നം യാ​ത്ര​ക്കാ​രോ​ടെ​യാ​ണ് സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ രാ​ജ്യ​റാ​ണി എ​ക്​​സ്​​പ്ര​സി​ന്​ പു​റ​മെ നി​ല​മ്പൂ​ർ-​കോ​ട്ട​യം എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ഒാ​ടും. ഇ​തോ​ടെ ഇൗ ​റൂ​ട്ടി​ൽ ര​ണ്ട്​ സ​ർ​വി​സാകും. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ബോ​ണ​സി​െൻറ പ്ര​യോ​ജ​നം ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ 72,241 ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കും. 130 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്​ ചെ​ല​വ​ഴി​ക്കേ​ണ്ട​ത്. പാ​ല​ക്കാ​ട്​ ഡി​വി​ഷ​നി​ൽ 6945 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ബോ​ണ​സ്​ ല​ഭി​ക്കു​ക. 11.82 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക​യെ​ന്നും ഡി.​ആ​ർ.​എം പ​റ​ഞ്ഞു.

പ്ലാറ്റ്ഫോം ടിക്കറ്റ് ഇന്നുമുതൽ 50 രൂപ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്ന പ്ലാ​റ്റ്ഫോം ടി​ക്ക​റ്റു​ക​ൾ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. ടി​ക്ക​റ്റ് ഒ​ന്നി​ന് 50 രൂ​പ​യാ​ണ് നി​ര​ക്ക്. അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ളെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യാ​ണ് നി​ര​ക്ക് 50 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​തെ​ന്നും മ​റ്റ് ഡി​വി​ഷ​നു​ക​ളി​ൽ ഈ ​രീ​തി നേ​ര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - The general coach is not available immediately
Next Story