Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആടിനെ പുലി കടിച്ചു;...

ആടിനെ പുലി കടിച്ചു; ധോണിയിൽ ഭീതി

text_fields
bookmark_border
Tiger,
cancel

അ​ക​ത്തേ​ത്ത​റ: ധോ​ണി​യി​ൽ ആ​ടി​നെ പു​ലി ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ഉ​പേ​ക്ഷി​ച്ചു. ചൂ​ലി​പ്പാ​ടം ശാ​ന്ത​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചെ​വി ക​ടി​ച്ച് പ​റി​ക്കു​ക​യും ക​ഴു​ത്തി​ന് മാ​ര​ക​മാ​യ മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ള ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂ​ട് ത​ക​ർ​ത്താ​ണ് ആ​ടി​നെ പി​ടി​ച്ച് കൊ​ണ്ട് പോ​യ​ത്. ഇ​തി​നി​ടെ കു​ന്നി​ൻ​പ്ര​ദേ​ശ​ത്ത് വെ​ച്ച് ആ​ട് താ​ഴ്ച​യി​ലേ​ക്ക് വീ​ണു.

പു​ലി വീ​ണ്ടും ആ​ടി​നെ​യെ​ടു​ക്കാ​ൻ വ​രു​മ്പോ​ൾ ശാ​ന്ത​യു​ടെ സ​ഹോ​ദ​ര​ൻ ക​ണ്ട് ബ​ഹ​ളം വെ​ച്ച​തോ​ടെ ആ​ടി​നെ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ലെ മ​റ്റ് ര​ണ്ട് ആ​ടു​ക​ൾ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

ഒ​ന്ന​ര മാ​സം മു​മ്പ് ഇ​വ​രു​ടെ മ​റ്റൊ​രു ആ​ടി​നെ പു​ലി കൊ​ന്ന് തി​ന്നി​രു​ന്നു. ത​ങ്ങ​ളു​ടെ ഇ​രു​പ​താ​മ​ത്തെ ആ​ടാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് നി​ന്ന് ഏ​ക​ദേ​ശം അ​ര കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ആ​ട് വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച കു​ടും​ബ​മാ​ണി​വ​ർ. വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം ധോ​ണി​യി​ൽ ആ​ടി​നെ പു​ലി ആ​ക്ര​മി​ച്ച​ത് നാ​ട്ടു​കാ​രി​ൽ ഭീ​തി പ​ട​ർ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerGoatDhoni
News Summary - The goat was bitten by the tiger; Fear in Dhoni
Next Story