ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ കൈവിടില്ല -മന്ത്രി എം.ബി. രാജേഷ്
text_fieldsനെന്മാറ: നെന്മാറയിൽ രണ്ടുദിവസമായി നടന്ന സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ജില്ല സമ്മേളനം സമാപിച്ചു.
വിത്തനശ്ശേരി ബാങ്ക് ഹാളിൽ ശനിയാഴ്ച പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി രാവിലെ ഒമ്പതിന് ജില്ല പ്രസിഡന്റ് സി.എസ്. സുകുമാരൻ പതാകയുയർത്തി. മന്ത്രി എം.ബി. രാജേഷ് 32ാം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ കൈവിടില്ലെന്നും ക്ഷാമബത്തക്ക് പുറമേ ശമ്പള പരിഷ്കരണത്തിന്റെ ഒരു ഗഡു ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ. ബാബു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.എൻ. മോഹൻദാസ് സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് സി.എസ്. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എ. ഉണ്ണിത്താൻ, എം. രാമകൃഷ്ണൻ, എൻ.പി. കോമളം, എം. വേലപ്പൻ, വി.എ. അയ്യപ്പൻ എന്നിവർ സംസാരിച്ചു. പി.എൻ. മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും വി. ചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. മാസിക അവാർഡ് വിതരണം നടത്തി. സാഹിത്യ മത്സര വിജയികൾക്കു സമ്മാനവിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും ജില്ല കൗൺസിൽ യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ഭാരവാഹികൾ: സി.എസ്. സുകുമാരൻ (പ്രസി.), പി.എൻ. മോഹൻദാസ് (സെക്ര.), കെ.കെ. സതീശൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.