ലോറി തട്ടി വൈദ്യുതി ലൈൻ പൊട്ടിവീണു
text_fieldsപാലക്കാട്: യാക്കര മെഡിക്കൽ കോളജിന് സമീപം നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങളുമായെത്തിയ ലോറി തട്ടി വൈദ്യുതി ലൈൻ പൊട്ടി വീണു. ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കമ്പി പൊട്ടി ദേശീയപാതയിൽ വീണെങ്കിലും ആ സമയം വാഹനമില്ലാത്തത് ദുരന്തം ഒഴിവാക്കി.
കെ.എസ്.ഇ.ബി അനുമതിയില്ലാതെ ലൈനിനു താഴെ രണ്ട് മീറ്റർ ഉയരത്തിൽ മണ്ണ് ഇട്ട് ഉയർത്തിയിരുന്നു. പൊതുമേഖല സ്ഥാപനത്തിനുവേണ്ടി സ്വകാര്യ കമ്പനിയാണ് ഇവിടെ നിർമാണ പ്രവർത്തനം നടത്തുന്നത്. ഇവിടെ നിർമാണ പ്രവൃത്തികൾ നടത്തരുതെന്ന വൈദ്യുതി ബോർഡിൻറ നിർദേശം അവഗണിച്ചാണ് നിർമാണമെന്ന് അധികൃതർ പറഞ്ഞു.
സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് സബ് സ്റ്റേഷൻ പ്രവർത്തനം പൂർണമായും നിലച്ചു. മെഡിക്കൽ കോളജ്, മരുതറോഡ്, ചന്ദ്രനഗർ, കൊടുമ്പ്, എലപ്പുള്ളി പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.