നഞ്ചിയമ്മയുടെ വിമർശകർക്ക് മറുപടിയുമായി മന്ത്രി
text_fieldsമന്ത്രി പി. പ്രസാദ് നഞ്ചിയമ്മയുടെ വീട്ടിലെത്തിയപ്പോൾ
അഗളി: മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി. പ്രസാദ്. സംഗീത സർവകലാശാലകളിൽനിന്ന് ഉൽപ്പാദിപ്പിച്ച് വിടുന്നത് മാത്രമല്ല സംഗീതമെന്ന് അദ്ദേഹം പറഞ്ഞു. നഞ്ചിയമ്മയുടെ പാട്ടിന് മനുഷ്യരുടെ മനസ്സിനെ കീഴടക്കാനുള്ള ശക്തിയുണ്ട്. പ്രകൃതിയിലെ സപ്തസ്വരങ്ങൾ നഞ്ചിയമ്മയുടെ പാട്ടിൽ ലയിച്ചു ചേർന്നിരിക്കുന്നു.
ശാസ്ത്രീയ സംഗീതത്തിന്‍റെ സപ്തസ്വരങ്ങൾ പ്രകൃതിയിലെ ജീവജാലങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളിൽനിന്നാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്. ഇത് മനസ്സിലാക്കാൻ നഞ്ചിയമ്മക്ക് സംഗീത കോളജിൽ പോകേണ്ട ആവശ്യമില്ല. അവരെ സംബന്ധിച്ച് ഏറ്റവും വലിയ സർവകലാശാല അട്ടപ്പാടിയുടെ മണ്ണുതന്നെയാണന്നും മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.