മന്ത്രിയുടെ ഒാഫിസ് പോലും അറിഞ്ഞില്ല; മെഡിക്കൽ കോളജിെൻറ ഭൂമി കൈമാറി
text_fieldsപാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിെൻറ ഭൂമി, നഗരസഭയുടെ സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറിന് അനുവദിച്ച നടപടി വിവാദമാകുന്നു. പ്ലാൻറിന് 70 സെൻറ് ഭൂമി നൽകാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ രംഗത്തുവന്നു. വകുപ്പ് മന്ത്രിയറിയാതെ, ഉദ്യോഗസ്ഥതലത്തിൽ എടുത്ത തീരുമാനമാണിതെന്നും ഭൂമി മറ്റാവശ്യങ്ങൾക്ക് നൽകാനുള്ള തീരുമാനത്തെ എതിർക്കുമെന്നും കമീഷൻ അംഗം എസ്. അജയകുമാർ അറിയിച്ചു.
കിഴക്കേ യാക്കരയിൽ 50 ഏക്കർ സ്ഥലത്താണ് മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. ഇതിലുൾപ്പെട്ട 70 സെൻറ് സ്ഥലമാണ് പാലക്കാട് നഗരസഭയുടെ സെപ്റ്റേജ് (മനുഷ്യവിസർജ്യം) ട്രീറ്റ്മെൻറ് പ്ലാൻറിന് നൽകാൻ തീരുമാനിച്ചത്.
നേരേത്ത നഗരസഭയുടെ ഭാഗത്തുനിന്നും ഇൗ പ്രപ്പോസൽ വന്നിരുന്നെങ്കിലും പട്ടികജാതി വികസന വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി തള്ളിയിരുന്നു.
പുതിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിളിച്ച ഒാൺലൈൻ യോഗത്തിലാണ് ഭൂമി കൈമാറാൻ തീരുമാനം വന്നത്. അടുത്ത ദിവസംതന്നെ ഭൂമി കൈമാറ്റത്തിന് നടപടി തുടങ്ങുകയും ചെയ്തു. വകുപ്പ് മന്ത്രിയുടെ ഒാഫിസ് ഇതറിഞ്ഞിട്ടില്ലെന്ന് പറയുന്നു.
നഗരസഭയുടെ അമൃത് പദ്ധതിൽ 3.5 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് പ്രതിദിനം 100 കിലോ ലിറ്റർ മനുഷ്യവിസർജ്യം സംസ്കരിക്കാനുള്ള പ്ലാൻറിന് രൂപരേഖ തയാറാക്കിയത്. ഇതിന് നഗരസഭയുടെ നിയന്ത്രണത്തിൽ മറ്റു പലയിടത്തും ഭൂമി ലഭ്യമാണെന്നിരിക്കെ, പട്ടികജാതി വികസന വകുപ്പിെൻറ ഭൂമി കൈവശപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്. അജയകുമാർ പറഞ്ഞു. മാസ്റ്റർ പ്ലാൻ പ്രകാരം മെഡിക്കൽ കോളജ് കോംപ്ലക്സിന് കൂടുതൽ ഭൂമി ആവശ്യമാണ്.
ഡെൻറൽ കോളജ്, ഫാർമസി കോളജ് ഉൾപ്പെടെ സ്ഥാപിക്കാൻ കൂടുതൽ ഭൂമി വേണം. പട്ടികജാതി, വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഭൂമി മറ്റു ആവശ്യങ്ങൾക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ല. കമീഷൻ ഇതിനെതിരെ സർക്കാറിന് ശിപാർശ സമർപ്പിക്കുമെന്നും അജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.