റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കണം
text_fieldsപാലക്കാട്: ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് താലൂക്ക് നേതൃയോഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എം. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് 2017-2018 കാലഘട്ടങ്ങളിൽ നിജപ്പെടുത്തിയത് പരിഷ്കരിച്ച് പുതിയ വേതന പാക്കേജ് ഉടൻ നടപ്പാക്കണം, പ്രതിമാസം വിതരണം ചെയ്ത റേഷൻ സാധനങ്ങൾക്ക് വ്യാപാരികൾക്കുള്ള കമീഷൻ 76 ദിവസമായിട്ടും ലഭിച്ചിട്ടില്ല, മസ്റ്ററിങ്ങിന് വ്യാപാരികൾ സ്വന്തമായി ഐറീസ് സ്കാനർ വാങ്ങിക്കില്ല എന്നീ വിഷയങ്ങൾ യോഗം ഉന്നയിച്ചു.
താലൂക്ക് പ്രസിഡന്റ് വി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, താലൂക്ക് സെക്രട്ടറി എച്ച്. റാഫി, വി. കൃഷ്ണനുണ്ണി, കെ. രജിത, എസ്. ഗണേശൻ, എം. രവീന്ദ്രൻ, നവാസ് മങ്കര, വി. ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.