മണ്ണൂരിൽ കളിക്കളത്തിനായി കണ്ടെത്തിയ സ്ഥലം കാടുമൂടി; കായിക പ്രേമികൾ നിരാശയിൽ
text_fieldsപത്തിരിപ്പാല: കളിക്കളത്തിനായി സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടും മണ്ണൂർ പഞ്ചായത്തിലെ കളിക്കളത്തിന് നടപടിയായില്ല. മണ്ണൂർ താഴത്തെ വീടിന് സമീപത്താണ് ഇതിനായി ഒന്നര ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നത്. സ്ഥലം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം എം.എൽ.എയുടെ ഇടപെടലിൽ രണ്ടുകോടിയോളം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് വിഷയത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് വാർഡംഗം വി.എം. അൻവർ സാദിക്ക് പറഞ്ഞു. ബജറ്റിൽ തുക വകയിരുത്തിയതോടെ കായിക പ്രേമികൾ വലിയ പ്രതീക്ഷയിലായിരുന്നു. കളിക്കളത്തിനായി കണ്ടെത്തിയ സ്ഥലം കാടുമൂടി കിടക്കുകയാണ്. മറ്റു പഞ്ചായത്തുകളിലെല്ലാം തന്നെ കളിക്കളങ്ങൾ സ്വന്തമായി ഉണ്ടെങ്കിലും മണ്ണൂർ പഞ്ചായത്തിൽ മാത്രം കളിക്കളമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.