പുതുനഗരം, കൊടുവായൂർ, പെരുവെമ്പ് പഞ്ചായത്തുകളെ 'നീറ്റാക്കാൻ' പൊലീസ്
text_fieldsപുതുനഗരം: നീറ്റ് ക്ലീൻ സിറ്റി നടപ്പാക്കാൻ തയാറായി പൊലീസ് രംഗത്ത്. വ്യാപാരി വ്യവസായികൾ, റോട്ടറി ക്ലബ്, രാഷ്ട്രീയ, സന്നദ്ധ സംഘങ്ങളെ ഉൾപ്പെടുത്തി വിളിച്ച യോഗത്തിലാണ് പുതുനഗരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുനഗരം, കൊടുവായൂർ, പെരുവെമ്പ് പഞ്ചായത്തുകളിൽ നീറ്റ് ക്ലീൻ സിറ്റി (എൻ.സി.സി) പദ്ധതിക്ക് തുടക്കമിട്ടത്. പൊലീസ് സ്േറ്റഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ തടയാനായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ വ്യാപാരികൾ സംഘടനകൾ മുന്നോട്ടുവരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തണം.
ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെ ഡി-അഡിക്ഷൻ സെൻററിലെത്തിക്കാനും വിപണന ശൃംഗല ഇല്ലാതാക്കാനും എല്ലാ പിന്തുണയും വ്യാപാരികളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ഇൻസ്പെക്ടർ ആദംഖാൻ പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിറയുന്നത് അപകടങ്ങൾക്കും പകർച്ചവ്യാധികൾക്കും വഴിവക്കുന്നതിനാൽ പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ തെളിവുണ്ടായാൽ നടപടിയെടുക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സബ് ഇൻസ്പെക്ടർ കെ. അജിത് പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ പൊലീസിൽ അറിയിക്കണമെന്നും എസ്.ഐ ആവശ്യപ്പെട്ടു. സീനിയർ സിവിൽ പൊലീസ് ഓഫിസർ വി. രാമൻ. എസ്.സി.പി.ഒ സന്തോഷ്, ജനമൈത്രി ബീറ്റ് ഓഫിസർ എം. സുജീഷ്, എം. രതീഷ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.