ഒന്നാം വിളക്ക് ഒരുക്കം തുടങ്ങി രണ്ടാം വിളയുടെ നെല്ല് സംഭരിക്കാത്തതും
text_fieldsപാലക്കാട്: പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ പ്രതീക്ഷയോടെ ഒന്നാം വിളക്ക് ഒരുക്കം തുടങ്ങി. ജില്ലയിൽ സാധാരണ പൊടിവിത നടത്തിയാണ് ഒന്നാംവിള കൃഷിയിറക്കുന്നത്. വിഷു കഴിഞ്ഞ ഉടനെ കാലാവസ്ഥ അനുകൂലമായാൽ കർഷകർ കൃഷിപ്പണികൾക്ക് തുടക്കം കുറിക്കുന്നത് പതിവാണ്. വിത ആരംഭിക്കുന്നതിന് മുമ്പായി പാടശേഖരങ്ങളിലെ വരമ്പുകൾ വൃത്തിയാക്കി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് വിത്ത് എറിയുന്നതിന് പാകമാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലാണ് ആദ്യം കൃഷിപ്പണിക്ക് ഒരുക്കം തുടങ്ങുന്നത്. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണ ഒന്നാം വിളക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവസവുമാണ് കാലാവധി. ഒന്നാം വിളയിൽ കൂടുതൽ മഴ ലഭിക്കുന്നതിനാൽ ചെടികൾ മഴയത്ത് വീഴാതെ നിൽക്കുന്ന വിത്തുകളാണ് കർഷകർ തെരഞ്ഞടുക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ശരാശരി 26,000 മുതൽ 30,000 ഹെക്ടർ വരെ സ്ഥലത്ത് ഒന്നാംവിള കൃഷിയിറക്കും. അതേസമയം, രണ്ടാം വിളയുടെ നെല്ല് ഇതുവരെ സംഭരിക്കാത്തതും സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.